Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അന്ന് ഓങ്ങിവച്ചത് താമസിച്ചെങ്കിലും... കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെയും കേസെടുത്തത് വലിയ അടിയായി; എല്ലാവരേയും കുറ്റം പറഞ്ഞ് നടക്കുന്ന സതീശന് കനത്ത തിരിച്ചടി

13 JUNE 2023 08:49 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളെ ചൊല്ലി കൂട്ടയടിയാണ്. അതിന് പിന്നാലെ കേസുകളും വന്നു തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെയും കേസെടുത്തതോടെ നാലു ദിവസത്തിനിടെ പ്രതിപക്ഷത്തെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കേസില്‍ കുടുങ്ങി. രണ്ടു കേസ് അന്വേഷണങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്.

മുമ്പ് തണുത്തിരുന്ന കേസാണ് കുത്തിപ്പൊങ്ങി വരുന്നത്. വി.ഡി.സതീശനെതിരായ അന്വേഷണത്തിന്റെ അടിസ്ഥാനം 3 വര്‍ഷം മുന്‍പുള്ള പരാതിയാണെങ്കില്‍, സുധാകരനെതിരായ കേസിന്റെ ആധാരമാകട്ടെ ഒന്നര വര്‍ഷം മുന്‍പുയര്‍ന്ന ആക്ഷേപവും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വി.ഡി.സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പറവൂര്‍ മണ്ഡലത്തില്‍ 'പുനര്‍ജനി' പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന 2020ലെ പരാതിയില്‍, വിദേശയാത്രയ്ക്ക് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണ അനുമതി നല്‍കിയത്.

സ്വന്തം മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി സതീശന്‍ ആവിഷ്‌കരിച്ച 'പുനര്‍ജനി' പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച ഉച്ചയോടെ സുധാകരനെതിരെയും കേസെടുത്തു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിലാണ് സുധാകരനെയും പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍.

ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ തുടങ്ങി റോഡ് ക്യാമറയും കെ ഫോണും വരെയുള്ള വിഷയങ്ങളില്‍ കനത്ത ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാലിപ്പോള്‍ ആ നേതാക്കള്‍ സ്വയം പ്രതിരോധിക്കേണ്ടി വന്നു.

അതേസമയം പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. സുധാകരനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

എംപിയായിരിക്കെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ സുധാകരന്‍ അംഗമായിരുന്നു. ഇതിനിടെ, തന്റെ രണ്ടരക്ഷത്തോളം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും ഇടപാടുകാര്‍ക്ക് മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാന്‍ താന്‍ ഇടപെടുമെന്ന് സുധാകരന്‍ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

സുധാകരന്‍ നേരിട്ട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുധാകരന്റെ സാന്നിധ്യത്തില്‍ പണം കൈമാറിയിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള കെ.സുധാകരന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു 5 വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിര്‍ത്തിയെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (9 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (29 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (40 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (57 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends