കൊച്ചിയില്‍ അപകടത്തില്‍പെട്ട ബൈക്കുയാത്രക്കാരനെ ആശുപത്രിയിലാക്കിയശേഷം ബൈക്കുമായി മുങ്ങിയ വിരുതന്‍ അറസ്റ്റില്‍...

അപകടത്തില്‍പ്പെട്ട ബൈക്കുയാത്രക്കാരനെ ആശുപത്രിയിലാക്കിയശേഷം ബൈക്കുമായി മുങ്ങിയ വിരുതന്‍ അറസ്റ്റില്‍. 24ന് പുലര്‍ച്ചെ 3.30ന് തമ്മനത്ത് അപകടത്തില്‍പ്പെട്ടയാളെയാണ് ഫോര്‍ട്ടുകൊച്ചി ലാസര്‍ലൈന്‍ കരുവേലിവീട്ടില്‍ വിഷ്ണുരാജേഷ് (25) പറ്റിച്ചത്.
മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാല്‍ അനങ്ങാനാവാതെ റോഡില്‍ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാഞ്ഞട്ടയിനി ആലപറമ്പില്‍ അര്‍ജുന്‍. ഇയാളെ അതേ ബൈക്കില്‍ത്തന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് വിഷ്ണു മുങ്ങിയത്.
ഒന്നരലക്ഷത്തോളം വിലവരുന്ന യമഹ ആര്‍ 15 വി3 ബൈക്ക് അര്‍ജുന്റെ സുഹൃത്തിന്റേതാണ്. നൈറ്റ് റൈഡിംഗിന് ഇറങ്ങിയതെന്നാണ് അര്‍ജുന്റെ മൊഴി. പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്‍.ഡി.പി.എസ്, നരഹത്യാശ്രമക്കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് തമ്മനം സ്വദേശിയായ വിഷ്ണു രാജേഷെന്ന് പൊലീസ്.
https://www.facebook.com/Malayalivartha
























