അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് സിപിഎം നടത്തുന്നത്; ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏക സിവിൽ കോഡിന് എതിരായി മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ധ്രുവീകരണത്തിന് വേണ്ടിയാണ്. കൊച്ചിയിൽ ജനതാദൾ ബിജെപിയിലേക്ക് വരുന്നതിൻ്റെ ലയനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് സിപിഎം നടത്തുന്നത്. അഴിമതിഭരണം നിലനിർത്താൻ വർഗീയവാദികളെ ഒരുമിപ്പിച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡിന് വേണ്ടി സമരം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ. ഷാബാനു കേസിൽ വിധി വന്നപ്പോൾ അത് നടപ്പിലാക്കാൻ രാജീവ്ഗാന്ധിയോട് ആവശ്യപ്പെട്ടത് ഇഎംഎസ് ആയിരുന്നു. അന്ന് ഇഎംഎസിനെതിരെ മുദ്രാവാക്യം വിളിച്ചവരാണ് മുസ്ലിം വർഗീയവാദികളെന്നും സുരേന്ദ്രൻ പറഞ്ഞു.
ഖജനാവ് കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. പുനർജനി തട്ടിപ്പിൽ വി.ഡി സതീശനെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തുന്നത് എന്നു സുരേന്ദ്രൻ പറഞ്ഞു. .
https://www.facebook.com/Malayalivartha






















