പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം... ഒരാള്‍ക്ക് പരുക്ക്

പത്തനംതിട്ടയില്‍ കുരമ്പാലയിലുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലമേല്‍ തണ്ടാനുവിള പുഷ്പതടത്തില്‍ പടിഞ്ഞാറ്റേതില്‍ അനീഷ്(25) ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
അതേസമയം തൃശൂര്‍ വേലൂരില്‍ സ്‌കൂള്‍ ബസ്സിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്നു വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വേലൂര്‍ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടില്‍ രാജന്റെ മകള്‍ ദിയ(8)യാണു മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
കുട്ടി സ്‌കൂളില്‍നിന്ന് വന്നിറങ്ങിയ അതേ മിനി ബസ്സാണ് ഇടിച്ചത്. വീടിനു മുന്നില്‍ ബസില്‍ വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























