വയനാട്ടില്‍ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ പ്രസവിച്ചു...

വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.
രാവിലെ ഒന്‍പതരയോടെയാണ് പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായ ബീനയെ ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രഥമിക ശുശ്രൂഷ നടത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha

























