കോഴിക്കോട് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം....

കോഴിക്കോട് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് യുവതിയ്ക്ക്് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ ജെ.അബ്ദുല്‍ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്കു സമീപത്തായി വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നത്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങള്‍: ആഷില്ല, ബാനു, ഷാനിയ.
"
https://www.facebook.com/Malayalivartha


























