ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ മൈക്ക് കേസ്... വാസ്തവ സംഗതിയെ തെറ്റിദ്ധരിപ്പിച്ചത് (മിസ്റ്റേക്ക് ഓഫ് ഫാക്റ്റ് ) എന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് റെഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ച് സിറ്റി കന്റോണ്‍മെന്റ് പൊലീസ് തലസ്ഥാന ജില്ലാ മജിസ്‌ട്രേട്ട് കോടതിയില്‍ റെഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വാസ്തവ സംഗതിയെ തെറ്റിദ്ധരിപ്പിച്ചത് (മിസ്റ്റേക്ക് ഓഫ് ഫാക്റ്റ് ) എന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് റെഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പരാതിക്കാരില്ലാതെ പോലീസ് നേരിട്ട് കൃത്യം കണ്ടതായി (ൗെീാീേേീ) നേരിട്ടെടുത്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലിസ് തന്നെ കോടതിയെ സമീപിക്കുകയായിരുന്നു.
മൈക്ക് പ്രവര്‍ത്തന തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ആള്‍ തിരക്കിനിടയില്‍ വയര്‍ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും തുടര്‍ നടപടികള്‍ക്ക് സാധ്യതകളില്ലെന്നും കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്കിന്റെ ശബ്ദം ഉയര്‍ന്നത്. സാങ്കേതിക പിഴവെന്നാണ് വിലയിരുത്തല്‍. കേസില്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നതും അതേസമയം തന്നെ മൈക്കിന്റെ ശബ്ദം ഉയര്‍ന്നതും സംശയത്തിന് ഇട നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























