തലമുറകളോട് കഥപറഞ്ഞ കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു...സംസ്‌കാരം ഇന്നു വൈകിട്ട് 3ന്

തലമുറകളോട് കഥപറഞ്ഞ കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു...സംസ്‌കാരം ഇന്നു വൈകിട്ട് 3ന് വീട്ടുവളപ്പില്‍ നടക്കും.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചല്‍ ഏറം കലാസദനം വീട്ടില്‍ ഏറെനാളായി വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം.
വി.സാംബശിവന്‍, കെടാമംഗലം സദാശിവന്‍ എന്നിവര്‍ക്കൊപ്പം കഥാപ്രസംഗത്തിന്റെ വസന്തകാലത്ത് ചേര്‍ത്തുവച്ചിരുന്ന പേരാണ് തേവര്‍തോട്ടത്തിന്റേത്.
പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരുന്നു. ഉത്സവപ്പറമ്പുകളിലും സാംസ്‌കാരിക വേദികളിലുമടക്കം ആയിരക്കണക്കിന് വേദികളില്‍ കഥ പറഞ്ഞിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും കഥകള്‍ അവതരിപ്പിച്ചിരുന്നു.
കേരള സംഗീത നാടക അക്കാഡമി 1994ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000ല്‍ ഫെലോഷിപ്പും നല്‍കി ആദരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























