പാലക്കാട് ദേശീയപാത ചന്ദ്രനഗര്‍ മേല്‍പാലത്തില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ദേശീയപാത ചന്ദ്രനഗര്‍ മേല്‍പാലത്തില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കൊടുവായൂര്‍ എത്തനൂര്‍ പുളപ്പറമ്പ് സ്വദേശി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ വിജു (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.50 ആണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്തു നിന്ന് വിജു, ദേശീയപാതയിലേക്ക് കയറിയെങ്കിലും ദിശ മാറിയതറിഞ്ഞ് എതിര്‍വശത്തുള്ള സര്‍വീസ് റോഡിലേക്ക് കടക്കുമ്പോള്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് . അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നനിലയിലാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ കേസെടുത്ത് കസബ പൊലീസ്.
https://www.facebook.com/Malayalivartha


























