തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അനില്‍ ബാബു എന്നയാളാണ് മരിച്ചത്. കോഴിക്കോട് അഴിയൂര്‍ ആവിക്കര റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. പൊടുന്നനെ ഓട്ടോ വെട്ടിച്ചപ്പോള്‍ ഇയാള്‍ പുറത്തേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ജീവന്‍ നഷ്ടമായി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha


























