കടകംപള്ളി കെട്ടിട നിര്‍മാണം അനധികൃതം എന്ന് കണ്ടെത്തല്‍

കടകം പള്ളിയിലുള്ള ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തോട്ട് പറമ്പില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം അനധികൃതം എന്ന് കണ്ടെത്തല്‍. നഗരകാര്യയ വിജിലന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ പക്ഷെ അധികൃതര്‍ തയ്യാറായിട്ടില്ല. കടകംപള്ളി വില്ലജില്‍ 1488/എ , 1488 ബി എന്നീ നമ്പറുകളിലുള്ള 163 സെന്റ് ഭൂമിയിലുള്ള നിര്‍മാണമാണ് അനധികൃതമെന്നു കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കാനും കര്‍ഷകരുടെ വിശ്രമത്തിനും വേണ്ടിയാണ് നിര്‍മാണം എന്നായിരുന്നു പറഞ്ഞിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയില്‍ നിന്നും പെര്‍മിറ്റ് ഇല്ലാതെയാണ് നിര്‍മാണം. ഇപ്പോഴുള്ള കെടിടം നിയമ നിയമവിധേയമാക്കുന്നതിനായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അനധികൃതമായി നിര്‍മിച്ച കെട്ടിടമാനെന്നു കണ്ടെത്തിയത്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഗ്രീന്‍ സ്ട്രിപ്പില്‍ പെട്ടതിനായതിനാല്‍ റീജ്യണല്‍ ടൗണ്‍ പ്ലാനറുടെ അനുവാദമില്ലാതെ നിര്‍മാണം നടത്തിയത് ചട്ടങ്ങളുടെ ലംഘനമാണ്. നഗരകാര്യ വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തണ്ണീര്‍തടത്തില്‍പ്പെട്ട ഭൂമിയാണോ എന്ന് പരിശോധിച്ച് നടപടി എടുക്കണമെന്നും കെട്ടിട നിര്‍മാണ ചട്ട പ്രകാരം നഗരസഭാ പ്ലോട്ടിന്റെ ആധാരം, ഉടമസ്ഥതാവകാശം അതിരുകളുടെ അളവുകള്‍ എന്നിവ പരിശോധിച്ച് ബൊധ്യപെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha