ക്രിസ്തുമസിനെ വരവേല്‍ക്കാനായി ദേവാലയാങ്കണത്തില്‍ എഴുപതടി ഉയരത്തിലൊരു നക്ഷത്രം

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എഴുപതടി ഉയരത്തിലൊരു നക്ഷത്രം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് നെല്ലിക്കാകുഴി ആര്‍.എം.സി.എസ്.ഐ ദേവാലയാങ്കണത്തിലാണ് കൂറ്റന്‍ നക്ഷത്രമൊരുക്കിയിരിക്കുന്നത്.
പള്ളിക്കും മുകളില്‍ നില്‍ക്കുന്ന ഈ കൂറ്റന്‍ നക്ഷത്രം നൂറിലധികം ചെറുപ്പക്കാരുടെ രണ്ടുമാസത്തെ പരിശ്രമാണ്. യേശുദേവന്റെ തിരുപിറവിക്ക് സമ്മാനമായി നല്‍കാനായാണ് ഇവര്‍ നക്ഷത്രം തയാറാക്കിയത്. പള്ളിക്കമ്മിറ്റിയും പിന്തുണയുമായെത്തി. ഒരുലക്ഷമാണ് ചെലവ്. 70 അടി ഉയരമുള്ള നക്ഷത്രം സ്‌ക്വയര്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. അന്‍പതടി പൊക്കമുള്ള പള്ളിക്ക് മുകളില്‍ നില്‍ക്കുന്ന നക്ഷത്രത്തിന്റെ ഉയരം വര്‍ഷംതോറും കൂട്ടാനാണ് യുവാക്കളുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha