തീര്‍ത്ഥാടകര്‍ ചെയ്യുന്ന കാര്യങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമല്ലെങ്കിലും ആചാരതീതികളായി മാറുന്നു: തന്ത്രി

നിരവധി അനാചാരങ്ങളുടെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് ശബരിമല. ഓരോ വര്‍ഷവും ആചാരങ്ങള്‍ എന്ന നിലയില്‍ തീര്‍ത്ഥാടകര്‍ ചെയ്യുന്ന കാര്യങ്ങള്‍ വര്‍ധിക്കുകയാണ്. ശബരിമല എന്ന മഹാക്ഷേത്രത്തിന്റെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത് ആചാരനുഷ്ഠാനങ്ങളിലെ വ്യത്യസ്തതയാണ്. ഇവയില്‍ പലതും മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്തതുമാണ്.
അനാചാരങ്ങളില്‍ പലതും അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് അനുഷ്ഠിക്കുന്നതെന്നതാണ് ശ്രദ്ധേയം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്നവഴി പലയിടത്തായി കല്ലുകള്‍ കൂട്ടിവയ്ക്കുന്നതാണ് അതില്‍ പ്രധാനം. പണ്ട് സന്നിധാനത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ഡ്രൈവര്‍മാര്‍ എത്ര ട്രിപ്പ് ഓടി എന്നറിയാന്‍ കല്ലുകള്‍ കൂട്ടിവച്ചിരുന്നതാണ് ഇന്ന് പ്രധാന ആചാരമായി മാറിയിരിക്കുന്നത്.
ഇതിനു പുറമെ ഭസ്മം നിറച്ച പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച് കൊണ്ട് നടക്കുന്നതും, മാളികപ്പുറം ക്ഷേത്രമുറ്റത്ത് തേങ്ങ ഉരുട്ടുന്നതും ഇക്കൂട്ടത്തില്‍പെടും. തീര്‍ത്ഥാടകര്‍ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുകളിലേക്ക് തുണിക്കഷ്ണങ്ങള്‍ എറിഞ്ഞും, നാഗക്ഷേത്രത്തിലെ ചിത്രകൂടങ്ങള്‍ക്ക് മുകളില്‍ മഞ്ഞള്‍പ്പൊടി തൂകിയും പുതിയ ആചാരതീതികള്‍ ശബരിമലയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കാണുന്നവര്‍ ആചാരമാണെന്ന് കരുതി പിന്നീടിത് പിന്തുടരുകയും ചെയ്യുന്നു. ഇത്തരം ആചാരങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമല്ലെന്നും, ഇവ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്നുമാണ് തന്ത്രിയുടെ അഭിപ്രായം.
പക്ഷെ ഇതിന് പ്രധാന പങ്ക് വഹിക്കേണ്ട ഗുരു സ്വാമിമാര്‍ പോലും ഇത്തരം അനാചാരങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളിലുള്‍പ്പെടെ കൃത്യമായ ബോധവത്കരണത്തിലൂടെയേ ഇത്തരം അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha