കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിലേക്കിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിലേക്കിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കവളപ്പാറ പതിയത്ത് മഠം സുരേഷിന്റെ (ശ്രീരാമന്‍) മകള്‍ ദേവിക (എട്ട്), കവളപ്പാറ കരുമാങ്കുഴി അനിലിന്റെ മകള്‍ ആര്യ (ഒന്‍പത്) എന്നിവരാണു മുങ്ങി മരിച്ചത്. ഷൊര്‍ണൂര്‍ കവളപ്പാറ കൊട്ടാരത്തോടു ചേര്‍ന്നുള്ള എറുപ്പെ ക്ഷേത്രക്കുളത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. വീടിനു സമീപത്തു തന്നെയുള്ള ക്ഷേത്രത്തില്‍ നടയടച്ച് ആളുകള്‍ മടങ്ങും വരെ കുട്ടികള്‍ ഇവിടെ കളിക്കുക പതിവായിരുന്നു. ശ്രീരാമനോടൊപ്പം എത്തിയതായിരുന്നു മകള്‍ ദേവിക. കൂട്ടുകാരി ആര്യയെയും സഹോദരി ഐശ്വര്യയെയും ഒപ്പം കൂട്ടുകയായിരുന്നു.
ക്ഷേത്ര വളപ്പില്‍ കളിക്കുന്നതിനിടെ കുളത്തിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായ വിവരം ഐശ്വര്യ കരഞ്ഞുകൊണ്ടു വിളിച്ചുപറയുന്നതു കേട്ടു നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ പുറത്തെടുത്തെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ ഷൊര്‍ണൂര്‍ ഫയര്‍ ഫോഴ്‌സിലെ സ്‌റ്റേഷന്‍ ഓഫിസര്‍ എസ്.എല്‍. ദിലീപ് കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉടന്‍വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വിദേശത്തു ജോലി ചെയ്യുന്ന അനിലിന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തതാണുമരിച്ച ആര്യ. അമ്മ: ജയന്തി. ആര്യ ഷൊര്‍ണൂര്‍ മഹര്‍ഷി വിദ്യാമന്ദിറില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശ്രീരാമന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണു ദേവിക. അമ്മ: തുളസി. സഹോദരി അനുശ്രീ. ദേവിക അമ്മയുടെ നാടായ തിരൂരിലെ തെങ്കര ജിവിവിയുപി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അവധിക്ക് അച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha