Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് നല്‍കിയ ഊര്‍ജം വലുതായി... ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ മിന്നും വിജയത്തില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി യുഎന്നും ലോകരാജ്യങ്ങളും; റഷ്യയുടെ ലൂണ പരാജയപ്പെട്ടതോടെ കരുത്ത് ചോര്‍ന്ന് റഷ്യ; ഇന്ത്യ മുകളിലെത്തിയതിനാല്‍ മൗനം പാലിച്ച് ചൈന

25 AUGUST 2023 08:43 AM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കൊണ്ടാണ് ഇന്ത്യയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഗ്രാഫ് കുത്തനെ കൂടിയത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ മിന്നും വിജയത്തില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി യുഎന്നും ലോകരാജ്യങ്ങളും. ചന്ദ്രയാന്‍ 3 വലിയൊരു കാല്‍വയ്പും നേട്ടവുമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ സഹ വക്താവ് ഫ്‌ലോറെന്‍സിയ സോട്ടോ നിനോ അഭിപ്രായപ്പെട്ടു.

യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ്, മുന്‍ വിമന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിത ഭാട്ടിയ എന്നിവരും അഭിനന്ദനമറിയിച്ചു. യുഎസ് നേതാക്കളും മാധ്യമങ്ങളും ബഹിരാകാശ വിജയത്തില്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ചു. ചന്ദ്രയാന്‍ 3 വിജയത്തില്‍ ഇന്ത്യയുടെ സന്തോഷം പങ്കുവയ്ക്കുന്നതായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

ബഹിരാകാശ, സാങ്കേതിക മുന്നേറ്റത്തില്‍ തെക്കേഷ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം അഭിമാനവും പ്രചോദനവുമായി ഇന്ത്യ മാറിയെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ അഭിമാനിക്കുന്നതായി മോദിക്കയച്ച സന്ദേശത്തില്‍ ശ്രീലങ്ക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. വിസ്മയ നേട്ടങ്ങളെക്കുറിച്ച് രബീന്ദ്രനാഥ് ടഗോറിന്റെ വരികള്‍ ഉദ്ധരിച്ചാണ് ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറില്‍ റാമഫോസ ഇന്ത്യയെ അഭിനന്ദിച്ചത്.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും ഇന്ത്യയുടെ ബഹിരാകാശ വിജയം പാക്കിസ്ഥാനിലെ പത്രങ്ങളില്‍ ഒന്നാം പേജ് വാര്‍ത്തയായി. ഗൂഗിള്‍ പ്രത്യേക ഡൂഡിലൊരുക്കിയാണ് ഇന്ത്യന്‍ നേട്ടം ആഘോഷിച്ചത്.

ചന്ദ്രയാന്‍ 3 ദൗത്യം വിജയം കണ്ടതു മുതല്‍ അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഇത് ഇന്ത്യയുടെ മാത്രമല്ല, മാനവകുലത്തിന്റെയാകെ വിജയമാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റത്തിനുള്ള ഏറ്റവും നല്ല തെളിവാണു ചന്ദ്രയാന്‍ 3 എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തിലാണ് പുട്ടിന്റെ അഭിനന്ദനം. ചന്ദ്രയാനും മുന്‍പു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാന്‍ തയാറെടുത്തിരുന്ന റഷ്യയുടെ ലൂണ 25 ലക്ഷ്യത്തോടുത്ത വേളയില്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണത് റഷ്യന്‍ ബഹിരാകാശ ഗവേഷണമേഖലയ്ക്ക് ആഘാതമായിരിക്കെയാണ് പുട്ടിന്‍ ഇന്ത്യയുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നത്.

അതേസമയം ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ എക്സില്‍ തരംഗമായി ഐ.എസ്.ആര്‍.ഒയുടെ മുന്‍ മേധാവി കെ. ശിവന്റെ ചിത്രങ്ങളും വീഡിയോകളും.

2019-ല്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെടുമ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ തലവനായിരുന്നു ശിവന്‍. ദൗത്യം പരാജയപ്പെട്ടതോടെ ശിവന്‍ കരയുകയും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നാലുകൊല്ലത്തിന് ശേഷം ചന്ദ്രയാന്‍ മൂന്ന് ചരിത്രനേട്ടം കൈവരിച്ചതോടെയാണ് കെ. ശിവന്റെ പഴയചിത്രങ്ങള്‍ എക്സില്‍ വ്യാപകമായി പ്രചരിക്കുന്നത്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കെ. ശിവന്റെ സംഭാവനകള്‍ ഓര്‍മിക്കേണ്ടതുണ്ടന്നും പല ട്വീറ്റുകളും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends