കണ്ണീര്‍ക്കാഴ്ചയായി... വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ .വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ .വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റ്യന്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6ന് ആണു സംഭവം.
കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്തേക്കു പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























