തുവ്വൂര്‍ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളുടെ വീട്ടിലും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക

തുവ്വൂര്‍ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളുടെ വീട്ടിലും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.
കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു,(27), സഹോദരന്മാരായ വൈശാഖ് (21), വിവേക് (20),പിതാവ് മുത്തു (53), സുഹൃത്ത് മൂന്നുകണ്ടന്‍ മുഹമ്മദ് ഷിഫാന്‍ (18) എന്നിവരാണ് പിടിയിലായത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇവരെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.
ഈ മാസം പതിനൊന്നിനാണ് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാതായത്. രാവിലെ ജോലിക്ക് പോയി. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്.
പത്ത് ദിവസത്തിന് ശേഷം മൃതദേഹം അഴുകിയ നിലയില്‍ വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തുകയായിരുന്നു.യുവതിയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തി, ആഭരണങ്ങള്‍ കവര്‍ന്ന ശേഷം മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരുന്നു.
" f
https://www.facebook.com/Malayalivartha


























