കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന് ഇ ഡി നോട്ടീസ്... 31ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന് ഇ ഡി നോട്ടീസ്. ഈ മാസം 31ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
അതേസമയം, ബാങ്ക് നടപടിക്രമം പാലിക്കാതെ അന്‍പത്തിരണ്ട് പേര്‍ക്കാണ് വായ്പ നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുള്ളത്. ഇവരില്‍ നിന്ന് മാത്രം 215 കോടി രൂപയാണ് ബാങ്കിന് നഷ്ടം. എ സി മൊയ്തീനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ബിജു കരീം 23.21 കോടി രൂപയാണ് തട്ടിയത്.
അഞ്ച് പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. മാത്രമല്ല ബിനാമി ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല. അതേസമയം, മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ ഇ ഡി കഴിഞ്ഞ ദിവസം മരവിപ്പിച്ചിട്ടുണ്ടായിരുന്നു.
മൊയ്തീന്റെ തൃശൂരിലെ വീട്ടിലെ റെയ്ഡില്‍ ലഭിച്ച രേഖകള്‍ പ്രകാരമാണിത്. ബിനാമികളായ നാലു പേരുടെ വീടുകളില്‍ നിന്ന് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























