മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടറുമായ മാത്യു കദളിക്കാട് അന്തരിച്ചു....

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടറുമായ മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 8.30നായിരുന്നു അന്ത്യം.
സംസ്‌കാരം പിന്നീട് നടക്കും. പെരിന്തല്‍മണ്ണ പാണമ്പിയിലെ ഹോംസ്റ്റഡ് വില്ലയിലാണ് താമസം. ഏറെക്കാലം മനോരമയുടെ മലപ്പുറം ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കോഴിക്കോട് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യയിലെ ഏക ഗുഹാവാസി വിഭാഗമായ ചോലനായ്ക്കരുടെ ജീവിതം പുറംലോകത്തെത്തിച്ചതുള്‍പ്പടെ ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റാണ്. പരേതയായ പി.എം.മേരിക്കുട്ടിയാണ് ഭാര്യ. മകന്‍: അഭിലാഷ് മാത്യു (മാള്‍ട്ട).
https://www.facebook.com/Malayalivartha


























