സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണക്കിറ്റുകള്‍ പൂര്‍ണ തോതില്‍ വിതരണം ചെയ്യും....

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണക്കിറ്റുകള്‍ പൂര്‍ണ തോതില്‍ വിതരണം ചെയ്യും. ആദ്യ ദിനത്തില്‍ ആറ് ജില്ലകളില്‍ മാത്രമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ റേഷന്‍ കടകളിലാണ് ഏറ്റവും കൂടുതല്‍ വിതരണം നടന്നത്.
911 കിറ്റുകളാണ് ജില്ലയില്‍ വിതരണം നടന്നത്. പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം മൂന്ന് എന്നിങ്ങനെയും കൊല്ലം ജില്ലയില്‍ ഒരു കിറ്റും വിതരണം ചെയ്തതായാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.
മില്‍മയുടെ ഉല്‍പന്നങ്ങളും കാഷ്യു കോര്‍പറേഷനില്‍ നിന്നു കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണു വിതരണം ഭാഗികമായത്. ഇന്നു മുതല്‍ എല്ലാ ജില്ലകളിലെയും റേഷന്‍ കടകള്‍ വഴി പൂര്‍ണതോതില്‍ വിതരണം നടക്കുമെന്ന് അധികൃതര്‍
https://www.facebook.com/Malayalivartha


























