സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി...

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കൊല്ലത്ത് ഇന്നലത്തെ ഉയര്‍ന്ന താപനിലയായ 36 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ട് ഡിഗ്രി വരെ കൂടും. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒന്നു മുതല്‍ രണ്ട് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും.
പകല്‍ 11 മുതല്‍ രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലത്തെ പുതുക്കിയ മഴ അറിയിപ്പില്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് കാര്യമായ മഴ സാദ്ധ്യതയില്ല. വടക്കന്‍ ജില്ലകളില്‍ നാളെ വൈകിട്ട് നേരിയ മഴയ്ക്ക് സാദ്ധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha


























