പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക് സിതോമസിന്റെ പര്യടനത്തിന് ഇന്ന് തുടക്കമായി...

പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക് സിതോമസിന്റെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി സ്ഥാനാര്‍ഥി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. പുതുപ്പള്ളിയില്‍ ജെയ്ക് പുതിയ ചരിത്രം കുറിക്കും . മണ്ഡലത്തില്‍ മാറ്റങ്ങളുണ്ടാകും. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ പുതുപ്പള്ളിയില്‍ വികസനം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. വികസനം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ജെയ്ക് സി തോമസിന് കൂടുതല്‍ വികസനം പുതുപ്പള്ളിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ജോസ് കെ മാണി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജനങ്ങള്‍ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പുതുപ്പള്ളി ചര്‍ച്ച ചെയ്യുന്നത് വികസന വിഷയങ്ങളാണെന്നും ജെയ്ക് .
https://www.facebook.com/Malayalivartha


























