തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് തുടങ്ങി....ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍

തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് തുടങ്ങി....ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍
വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി. സുജിതയെ കൊലപ്പെടുത്തിയ കേസില്‍ വിഷ്ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ എന്നിവരെയാണ് ഇന്ന് രാവിലെ തെളിവെടുപ്പിനായി എത്തിച്ചത്.
സംഭവ സ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികള്‍ക്കെതിരെ ജനരോക്ഷം ശക്തം. പൊലീസ് സംഘം വളരെയേറെ പണിപ്പെട്ടാണ് തെളിവെടുപ്പ് നടത്തികൊണ്ടിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് മഞ്ചേരി കോടതിയില്‍നിന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, അന്വേഷണ സംഘ തലവന്‍ കരുവാരക്കുണ്ട് ഇന്‍സ്പെക്ടര്‍ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.
കുടുംബശ്രീ കാര്‍ഷിക റിസോഴ്സ്പേഴ്സണ്‍ എന്ന നിലയില്‍ കൃഷിഭവന്‍ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവര്‍ത്തനം. കൃഷിവകുപ്പിന്റെ കേരള കര്‍ഷകന്‍ മാസികയുടെ ഏജന്‍സിയുമുണ്ട്. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാര്‍ഡുകളില്‍ ഫീല്‍ഡ് വര്‍ക്കില്‍ ആയിരിക്കും. ആഗസ്ത് 11ന് പകല്‍ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























