ഇനി വരുന്നത് അവധിയുടെ ദിനങ്ങള്‍... ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുടര്‍ച്ചയായ അവധിദിനങ്ങളെത്തുന്നു... എടിഎം കേന്ദ്രീകരിച്ച് പരമാവധി പണം നിറയ്ക്കാനുള്ള നടപടികളുമായി ബാങ്കുകള്‍

ഇനി വരുന്നത് അവധിയുടെ ദിനങ്ങള്‍... ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുടര്‍ച്ചയായ അവധിദിനങ്ങളെത്തുന്നു... എടിഎം കേന്ദ്രീകരിച്ച് പരമാവധി പണം നിറയ്ക്കാനുള്ള നടപടികളുമായി ബാങ്കുകള്‍.
ഈ മാസം 27 മുതലുള്ള അഞ്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്ക് അവധിയാണ്. 27 ഞായറാഴ്ചയാണ്. തൊട്ടടുത്തത് ഉത്രാടദിനമാണ്. ചൊവ്വാഴ്ച തിരുവോണം. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. ചുരുക്കത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
സെപ്റ്റംബര്‍ മാസത്തിലും ബാങ്കുകളുടെ അവധി ദിനങ്ങള്‍ക്ക് കുറവില്ല. ഏതാണ്ട് ഒന്‍പത് അവധിദിനങ്ങളാണ് സെപ്റ്റംബറിലുള്ളത്. 03,10,17,24 ഞായറാഴ്ച. ആറിന് ശ്രീകൃഷ്ണ ജന്മാഷ്ടമി. ഒന്‍പത് രണ്ടാം ശനി. 23ന് നാലാം ശനി. 22ന് ശ്രീനാരായണ ഗുരു സമാധി. 27ന് നബിദിനം.
"
https://www.facebook.com/Malayalivartha


























