Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയുടെ വലത് ഭാഗത്ത് ആണി അടിക്കുന്നത് പോലെ അസഹ്യമായ വേദന: കടിച്ച് തൂങ്ങിക്കിടന്ന് പാമ്പ്:- ജീവൻ കയ്യിൽ പിടിച്ച് മണിക്കൂറുകൾ... ഞെട്ടലോടെ രാഹുൽ

25 AUGUST 2023 03:55 PM IST
മലയാളി വാര്‍ത്ത

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്‍റെ കടിയേറ്റ യുവാവ് സുഖം പ്രാപിച്ചു വരുന്നു. കോഴിക്കോട് കൊയിലാണ്ടി മുത്താമ്പി സ്വദേശി രാഹുലിനാണ് ബൈക്ക് യാത്രക്കിടെ കടിയേറ്റത്. വീട്ടിൽനിന്ന് ഓഫീസിലേക്ക് പോകുന്നതിനിടെ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലത് ഭാഗത്തുനിന്ന് ആണി അടിക്കുന്നതുപോലുള്ള അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറഞ്ഞു. ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണ് ഇഴഞ്ഞു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. വിദഗ്ധ ചികിത്സ വേണ്ടതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രയില്‍നിന്ന് രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് യുവാവിന്റെ വാക്കുകൾ ഇങ്ങനെ...

വൈകിട്ട് മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കൊയിലാണ്ടിയിലെ ഓഫിസിലേക്ക് പോകാനിറങ്ങിയതായിരുന്നു. വീട്ടിൽ നിന്ന് ബൈക്കുമായി ഇറങ്ങി അഞ്ഞൂറ് മീറ്റർ എത്തുമ്പഴേക്ക് തലയിൽ കഠിനമായ വേദന ഉണ്ടായി. അസഹ്യമായ വേദനയെ തുടർന്ന് റോഡ് അരുകിൽ നിർത്തി ഹെൽമറ്റ് ഊരി. ഹെൽമറ്റ് ഊരിയപ്പോൾ തലയിൽ കടിച്ച് തൂങ്ങിക്കിടക്കുന്ന പാമ്പിനെയാണ് കാണുന്നത്.

ഞെട്ടിപ്പോയ ഞാൻ ഉടനെ അതിനെ തട്ടിത്തെറിപ്പിച്ചു. കളയുകയാണ് ചെയ്തത്. പാമ്പ് കടിച്ച ഭാഗത്ത് മുഴച്ചിരുന്നു. വെള്ളിക്കെട്ടൻ പാമ്പായിരുന്നു അത്. ഉടനെ അവിടെയുണ്ടായിരുന്ന ആളുകൾ ഓട്ടോറിക്ഷയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി എത്താറായപ്പോഴാണ് മയക്കം പോലെ വന്നത്.

അവിടുന്ന് മരുന്ന് തന്ന ശേഷം വേഗം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്ക് പാമ്പ് കടിയേറ്റ് ഏകദേശം 04:10 ആകുമ്പോഴേക്ക് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ശര വേഗതത്തിലായിരുന്നു ആംബുലൻസ് പോയത്. പാമ്പ് കടിയേറ്റവർക്കായുള്ള സ്‌നേക്ക് ബൈറ്റ് ഐസിയു വിലായിരുന്നു ഇത്രയും ദിവസം കിടന്നത്. ഇന്നല ഡിസ്ചാർജ് ചെയ്തു – രാഹുൽ പറഞ്ഞു.

കഴിഞ്ഞ എട്ട് മാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവങ്ങളിൽ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങളിൽ മറഞ്ഞിരിക്കാനാണ് മിക്ക പാമ്പുകളും ഇഷ്ടപ്പെടുന്നത്. ഇതു മൂലമാണ് തുറസായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഹെല്‍മെറ്റുകള്‍ പലപ്പോഴും അവയ്ക്ക് സുരക്ഷിതമായി വിശ്രമിക്കാനുളള ഇടമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. അതേ സമയം അന്തരീക്ഷ താപനില വരുന്ന അഞ്ച് ദിവസങ്ങളിലും സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends