Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്പീക്കർ ഒരുക്കിയ സദ്യ...ഒടുവിൽ ചോറ് കിട്ടാതെ സ്പീക്കർ... ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു.... 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല..... ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.....അന്വേഷണം ആരംഭിച്ചു...

25 AUGUST 2023 04:22 PM IST
മലയാളി വാര്‍ത്ത

എല്ലയിടത്തും നിന്നും തിരിച്ചടിയാണല്ലോ ഷംസീറേ കിട്ടികൊണ്ട് ഇരിക്കുന്നത്. കുറച്ചു കാലമായിട്ട് സ്പീക്കറിന്റെ കാര്യങ്ങൾ ഒന്നും അങ്ങോട്ടും കാര്യമായിട്ട് നടക്കുന്നില്ല. എല്ലായിടത്തും പാളിച്ചകൾ ആണ് ഉണ്ടാകുന്നത്. ഇപ്പോൾ ശെരിക്കും ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്നുണ്ടാവും. സംഭവം എന്താന്ന് വച്ചാൽ ഓണമൊക്കെ അടുത്തിരിക്കുകയാണല്ലോ സ്കൂളുകളിലും കോളേജുകളിലും എല്ലാം ഓണാഘോഷം തകർക്കുകയാണ് . ആ ഒരു വേളയിൽ നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർ എ.എൻ.ഷംസീറും പഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.1300 പേർക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേർക്കു മാത്രം വിളമ്പി അവസാനിപ്പിച്ചത്.

 

മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. 1,300 പേർക്ക് ഓണസദ്യ നൽകാനായി ക്വട്ടേഷൻ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ക്വട്ടേഷൻ അവർക്കു നൽകി. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു.ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ‌ വിട്ടു. രണ്ടാം പന്തിയിൽ കാത്തിരുന്ന ബാക്കിയുള്ളവർക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നൽകി.

അതോടെ ഓണസദ്യ അവസാനിച്ചു. പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ പ്രതീക്ഷിച്ചു വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ചു പിരിഞ്ഞു. ഓണസദ്യയുള്ളതിനാൽ കോഫി ഹൗസിലും കുറച്ച് ആഹാരമാണു കരുതിയിരുന്നത്. അതിനാൽ അവസാനം എത്തിയ ഏതാനും പേർക്ക് അവിടെയും ഭക്ഷണം കിട്ടിയില്ല. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശിച്ചിട്ടുണ്ട്. നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനും ഇ–സഭയുടെ ചുമതലയുള്ള കരാർ ജീവനക്കാർക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.ഇതിപ്പോൾ മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ എന്തായിരിക്കും എന്നാലോചിച്ച് നോക്ക് . പിന്നെ അന്വേഷണം ആയി. ചിലപ്പോൾ കാറ്ററിംഗ് ഏല്പിച്ചവരെ അറസ്റ് ചെയ്യണ്ട അവസ്ഥ വരെ എത്തിയേനെ.

 

ഈ വാർത്ത പരന്നതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഉയർന്നു കേട്ട് തുടങ്ങിയത്. ഗണപതിക്ക് വച്ചില്ല ,സദ്യ കുളമായി, മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു...ഈ ചെലവും ജനങളുടെ തലയിൽ , ഇപ്പോൾ മനസ്സിലായിക്കാണും ഗണപതി ഭഗവാൻ മിത്തല്ലെന്നു.ഈ സദ്യ ശാസ്ത്രീയമായി ഉണ്ടാക്കിയ മിത്തായിരുന്നു..എന്നിങ്ങനെ പോകുന്നു ട്രോളുകൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends