യുട്യൂബറും ആയുര്‍വേദ ഡോക്ടറുമായ ഋതികയുടെ ആത്മഹത്യ ഉപരിപഠനം തുടരാനാകാത്തതിനെ തുടർന്ന്: ഞെട്ടലോടെ നാട്ടുകാർ

മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. വീടിന്റെ കുളിമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിങ്ങോട് സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തൃത്താല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ഉപരിപഠനം തുടരാനാകാതെ വിഷമത്തിലായിരുന്നു ഋതിക എന്ന് അന്വേഷണത്തില്‍ മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ തൃത്താല പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ദമ്പതികള്‍ക്ക് നാലു വയസ്സുള്ള മകനും ഒന്നര വയസ്സുള്ള മകളുമുണ്ട്.
പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഋതിക മണിശങ്കര്‍. രാത്രി 9 നും 10.45 നും ഇടയില്‍ കുളിമുറിയില്‍ ബാത്ത് ടവല്‍ ഉപയോഗിച്ച് തൂങ്ങി മരിച്ചതായി തൃത്താല പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൈസൂരിലെ JSS ആയുര്‍വേദ കോളേജില്‍ നിന്നാണ് ഋതിക പഠനം പൂര്‍ത്തിയാക്കിയത്. ഋതിക ഒരു എഴുത്തുകാരിയും കൂടിയായിരുന്നു. സ്വന്തമായി വേര്‍ഡ്പ്രസ്സ് പ്ലാറ്റഫോമില്‍ വെബ്‌സൈറ്റ് ഉണ്ടാക്കി ചെറുകഥകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു.
https://www.facebook.com/Malayalivartha


























