രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസമൂഹത്തെ നേരിട്ട് കാണാൻ പ്രധാനമന്ത്രി; നാളെ ബെംഗളൂരുവിലെ ഐ എസ് ആർ ഓ കേന്ദ്രത്തിലെത്തുന്ന അദ്ദേഹം ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും

ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന്റെ സന്തോഷ നിറവിലാണ് നമ്മുടെ രാജ്യം. നമുക്കറിയാം ആ സമയം പ്രധാനമന്ത്രി നമ്മുടെ രാജ്യത്ത് ഇല്ലായിരുന്നു.അദ്ദേഹം ദക്ഷിണാഫ്രിക്ക ,ഗ്രീസ് സന്ദർശനത്തിലായിരുന്നു. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞപ്പോൾ അദ്ദേഹം നമ്മുടെ രാജ്യത്തോട് സംസാരിച്ചിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു നിർണായക വിവരം പുറത്ത് വരികയാണ്. രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസമൂഹത്തെ നേരിട്ട് കാണാൻ പ്രധാനമന്ത്രി എത്തുകയാണ് .
നാളെ ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെത്തുന്ന അദ്ദേഹം ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പേടകം സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയതിന്റെ സന്തോഷത്തിലാണ് നമ്മുടെ രാജ്യം. വിക്രം ലാൻഡർ പകർത്തിയ പുതിയ വീഡിയോയും ഇസ്രോ പുറത്തുവിട്ടു. ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുൻപ് ലാൻഡറിലെ ഇമേജ് ക്യാമറ പകർത്തിയ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഉപരിതലത്തിലെ അഗാധമായ ഗർത്തങ്ങളും മറ്റും ദൃശ്യമാക്കുന്ന രണ്ട് മിനിറ്റിലേറെ യുള്ള വീഡിയോയാണ് ഏറ്റവും ഒടുവിൽ പുറത്തു വിട്ടിരിക്കുന്നത് . ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ രാജ്യവുമായി മാറിയിരിക്കുകയാണ്. ലോകം മുഴുവൻ രാജ്യത്തിനെ പ്രശംസിക്കുകയാണ് .
ബഹിരാകാശ രംഗത്ത് കുതിച്ചുയരുന്ന രാജ്യം മറ്റ് ലോകരാഷ്‌ട്രങ്ങൾക്കും മാതൃകയായി മാറുകയാണ്.രണ്ടാം ചാന്ദ്രദൗത്യം അവസാന നിമിഷത്തിൽ പരാജയപ്പെട്ടതിൽ നിന്ന് പാഠം ഉൾക്കൊണ്ട് യാഥാർത്ഥ്യമാക്കിയ ദൗത്യമാണ് ചന്ദ്രയാൻ-3 എന്നതും ഏറെ സവിശേഷമായ കാര്യമാണ്. . നിർണായകമായ അവസാനനിമിഷം സംഭവിച്ച പിഴവിനെ ഹാസ്യവത്കരിച്ച് വിദേശമാദ്ധ്യമങ്ങളും പാക് മാദ്ധ്യമങ്ങളും എഴുതിയത് കഴിഞ്ഞ ദിവസം തിരുത്തി എഴുതിയിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























