Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദ്രയാൻ 3 പോയിരിക്കുന്നത് ഭൂമിയിലേക്ക് ആ നിധി കൊണ്ട് വരാൻ....ദക്ഷിണ മേഖലയിൽ ഒളിഞ്ഞിരിക്കുന്നത്...! ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം...ഇന്ത്യ അത് കൈവരിച്ചത് പിന്നെ തൊടാൻ പോലും സാധിക്കില്ല... വർഷങ്ങൾ കഴിഞ്ഞാൽ നമ്മൾ ആ നേട്ടവും വേഗം സാധ്യമാക്കും....

25 AUGUST 2023 04:46 PM IST
മലയാളി വാര്‍ത്ത

കുറച്ചു കാലമായി നമ്മുടെ ഇവിടുത്തെ അങ്ങനെ പറഞ്ഞാൽ വളരെ ചേര്ത്താവും ലോകത്തിലെ തന്നെ പ്രധാനം വിഷയം ചന്ദ്രയാൻ 3 ആണ് .
ചന്ദ്രന്റെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനും, ചാന്ദ്രോപരിതലത്തില്‍ ആധിപത്യം സ്ഥാപിക്കാനുമായി വന്‍കിട ലോക രാജ്യങ്ങള്‍ തമ്മിൽ മത്സരം തുടങ്ങിയിരിക്കുകയാണ്. പല ലോക ശക്തികളെയും പരാജയപ്പെടുത്തി ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങിയിരിക്കുന്നു, പ്രഗ്യാൻ റോവർ ചന്ദ്രനിൽ യാത്രയും തുടങ്ങി. നമ്മളവിടെ സോഫ്റ്റ് ലാൻഡിംഗ് ചെയ്തതിന് പിന്നാലെ ലോക രാജ്യങ്ങൾ എല്ലാം തന്നെ ഒരുപോലെ ഉറ്റുനോക്കുകയാണ്. ചരിത്രം സൃഷ്ട്ടിച്ചു കൊണ്ട് കൂടിയാണ് നമ്മളവിടെ ചന്ദ്രന്റെ ദക്ഷിണ ഭാഗത്തു . സൗത്ത് പോളിൽ ലാൻഡ് ചെയ്തിരിക്കുന്നത്. അതായത് ചന്ദ്രന്റെ സൗത്ത് പോളും നോർത്ത് പോളും ആ രണ്ടു ഭാഗങ്ങളിൽ ഇറങ്ങാൻ വളരെ ബുദ്ധിമുട്ടുള്ളതാണ്. അതായത് ഒരു മനുഷ്യൻ അത്ര പെട്ടന്ന് അങ്ങോട്ടേക്ക് പോകാൻ ആയിട്ട് സാധിക്കില്ല.

 

പ്രതേകിച്ചു സൗത്ത് പോളിൽ. ഉദാഹരണത്തിന് നമ്മുടെ ഭൂമിയുടെ സൗത്ത് നോർത്ത് ഭാഗങ്ങൾ എടുത്താൽ ആർട്ടിക് അന്റാർട്ടിക് റീജിയണലുകൾ ആണ്. അവിടേക്ക് പോകുക വളരെ൪ പ്രയാസമേറിയതാണ് . കാരണം അവിടെ കൊടും തണുപ്പൻ മഞ്ഞുകട്ടകൾ അവിടെ ഉറഞ്ഞിരിക്കുകയാണ്. അതുപോലെ തന്നെയാണ് ചന്ദ്രനിലും . .ഈ സൗത്ത് പോളിൽ ഒരു പേടകത്തിന് വന്നിറങ്ങണമെങ്കിൽ അസാധ്യമായിട്ടുള്ള ഒരു കാര്യമാണ്.അത്രയ്ക്ക് ഗംഭീരമായിട്ട് ടെക്നോലോജി വികസിച്ചെങ്കിൽ മാത്രമേ സൗത്ത് പോളിലേക്ക് ഒരുപേടകത്തിന് വന്നിറങ്ങാൻ സാധിക്കുകയുള്ളു . അവിടെയാണ് നമ്മുടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ചെയ്തിരിക്കുന്നത്. അവിടെ അഗാധമായിട്ടുള്ള ഗർത്തങ്ങൾ ഉണ്ട് , അവിടെ TEMPERATURE എന്ന് പറഞ്ഞാൽ വളരെ കുറവാണ് ശൈത്യമാണ്. അതുകൊണ്ട് ചന്ദ്രന്റെ സൗത്ത് പോളിലേക്ക് ഒരു പേടകം ഇറങ്ങാമെങ്കിൽ അതീവ ദുഷ്കരമാണ് . അവിടേക്കാണ് ഇന്ത്യ ചന്ദ്രയാൻ 3 പേടകം അയച്ചിരിക്കുന്നത് . ചന്ദ്രയാൻ 2 എന്ന പേടകം ഇതുപോലെ പോയിരുന്നു. പക്ഷെ നമുക്കവിടെ ഇറങ്ങുന്നതിന്റെ നിമിഷങ്ങൾക്ക് മുൻപ് തന്നെ സിഗ്നല് കട്ട് ആവുകയും ചന്ദ്രയാൻ 2 പരാജമാവുകയും ചെയ്തു.

എന്നാൽ ചദ്രയാണ് 3 വിജയകരമായി തന്നെ പൂർത്തിയായി. ചന്ദ്രോപരിതലത്തിലെ അയോണുകളുടെയും ഇലെക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ പ്രോപ്പർട്ടീസ്, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ചു അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.അതിനു ശേഷം പല ആളുകളും ചോദിക്കുന്നുണ്ട്. ഇനിയിപ്പോൾ എന്താണിപ്പോൾ ഉണ്ടാകാൻ പോകുന്നത്. 14 ദിവസം അവിടുത്തെ കാര്യങ്ങൾ ഒക്കെ പഠിക്കും ,. അത് കഴിഞ്ഞാൽ കഴിഞ്ഞിലെ എന്നൊക്കെ. പക്ഷെ അതിലെല്ലാം ഉപരി വലിയൊരു സംഭവം ഒളിഞ്ഞിരിക്കുന്നുണ്ട്.എന്തിനാണ് നമ്മൾ ചന്ദ്രന്റെ സൗത്ത് പോളിൽ ലാൻഡ് ചെയ്തിരിക്കുന്നത്. ലോക രാജ്യങ്ങൾ മുഴുവൻ ഉറ്റുനോക്കുകയാണ്. അതിനുള്ള പ്രധാന കാരണം എന്താന്ന് വച്ചാൽ ചന്ദ്രയാന്റെ സൗത്ത് പോളിൽ വലിയൊരു നിധി ഒളിഞ്ഞിരിപ്പുണ്ട് . അതാരാണോ ഭൂമിയിലേക്ക് കൊണ്ട് വരുന്നത് അവരായിരിക്കും ലോകം ഭരിക്കാൻ പോകുന്നത്.

 

ആ നിധിയുടെ പേരാണ് ഹീലിയം ഐസോ ടോപ് . ഹീലിയം 3 . ഭൂമിയേപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാൽ, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനിൽ ഹീലിയം-മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചന്ദ്രനിൽ ഏകദേശം 10 ലക്ഷം മെട്രിക് ടൺ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഒരുടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് ഇതിന്റെ മൂല്യം. ഭാവിയിൽ ഊർജ്ജോൽപാദനത്തിനായി ഉപയോഗിക്കാനാവുന്ന വസ്തുവാണ് ഹീലിയം-3. യുറേനിയത്തേക്കാൾ നൂറിരട്ടി അധികം ഊർജ്ജം ഉൽപാദിപ്പിക്കാൻ കഴിവുള്ള നോൺ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3.ഹീലിയം ഐസോ ടോപ് ഭൂമിയിൽ വളരെ കുറച്ചു മാത്രമേയുള്ളു. ഈ ഹീലിയം ഐസോ ടോപ്പ് ഭൂമിയിലേക്ക് കൊണ്ട് വരൻ സാധിച്ചാൽ അത് വലിയ മാറ്റങ്ങൾക്ക് തന്നെ തുടക്കമാവും. നമ്മൾ ഇവിടെ ഉപയോഗിക്കുന്നതെല്ലാം ഫോസിൽ ഫ്യുൽസ് ആണ് . അതായത് പെട്രോൾ ഡീസൽ തുടങ്ങിയവ .

 

പക്ഷെ നമ്മുടെ മനുഷ്യ രാശി മുൻപോട്ട് പോകാൻ ഇന്ധനത്തിന്റെ ആവശ്യമുണ്ട്. പക്ഷെ ഇതെല്ലം non renewable റിസോഴ്സ്സ് ആണ്. ഇതെല്ലം കുഴിച്ചെടുത്ത കുഴിച്ചെടുത്ത തീർന്നു കഴിഞ്ഞാൽ പിന്നെ അത് ഉണ്ടാവില്ല. പിന്നെ അത് ഉണ്ടായി വരണമെങ്കിൽ തന്നെ BILLIONS വർഷങ്ങൾ എടുക്കും. അതുകൊണ്ട് തന്നെ ഇത് തീർന്നു പോവും . തീർന്നു പോയാൽ എന്ത് ചെയ്യും . ? അങ്ങനെ അത് തീർന്നു പോയാൽ നമ്മുക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് നുക്ലീർ എനർജി എന്ന് പറയുന്നത്. ഇത് പല രാജ്യങ്ങളും ഉൽപാദിക്കാതിരിക്കാനുള്ള പ്രധാനം കാരണം ഇതിന് വലിയ രീതിയിൽ സൈഡ് എഫ്ഫക്റ്റ് ഉള്ളതുകൊണ്ടാണ്. നമുക്കറിയാം ഒരു നുക്ലീർ റിയാക്റ്റർ എന്തെങ്കിലും സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു കഴിഞ്ഞാൽ . അത് മാനവരാശിക്ക് ഉണ്ടാക്കി വയ്ക്കുന്ന വിപത്ത് വളരെ വലുതാണ് . അതിനുള്ള ഉദാഹരണ സംഭവങ്ങൾ ധാരാളമായി ലോകത് സംഭവിച്ചു കഴിഞ്ഞതുമാണ്. അതുകൊണ്ടാണ് നുക്ലീർ റിയാക്റ്റർ അത്രയ്ക്കു അങ്ങോട്ട് പ്രോത്സാഹിപ്പിക്കാത്തത്. പക്ഷെ ഈ ഹീലിയം ഐസോ ടോപ്പ് എന്ന് പറയുന്ന സാധനം വച്ച് നുക്ലീർ ഫ്യുഷൻ നടത്തി കഴിഞ്ഞാൽ . അതിൽ നിന്നുണ്ടാകുന്ന നുക്ലീർ എനർജിക്ക് റേഡിയേഷൻ സൈഡ് എഫക്ട് , വേസ്റ്റ് പ്രോഡക്ട് എന്നീ പറയുന്ന സാധങ്ങൾ കുറവായിരിക്കും.

അതുകൊണ്ടാണ് ഹീലിയം ഐസോ ടോപ്പിനെ കുറിച്ച് പഠിക്കാനും. അത് ഭൂമിയിലേക്ക് കൊണ്ട് വരാനുള്ള സാധ്യതകളെ കുറിച്ചും .ഭാവിയിൽ ചന്ദ്രനിൽ വൻതോതിൽ ഖനനം സാധ്യമാകുന്ന മൂൺ മൈനിങ് സാങ്കേതികവിദ്യ നടപ്പായിക്കഴിഞ്ഞാൽ ചന്ദ്രനിൽ നിന്ന് ഹീലിയം ത്രീ ഭൂമിയിലെത്തിക്കാമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഇതു നടപ്പായാൽ മനുഷ്യരുടെ ഊർജ ആവശ്യങ്ങൾക്ക് ചന്ദ്രൻ പരിഹാരമേകുമെന്നു സാരം......അതുകൊണ്ട് ഒക്കെ തന്നെയാണ് നമ്മൾ ചന്ദ്രന്റെ സൗത്ത് പോൾ ലക്‌ഷ്യം വച്ച് കുതിച്ചതും ലോക രാജ്യങ്ങൾ നമ്മളെ ഉറ്റുനോക്കിയതും. ഇത് മനുഷ്യ രാശിക്ക് ഗുണം ചെയ്തു. അതുകൊണ്ടാണ് പോയിരിക്കുന്നത്. പല പ്രതലത്തിലും സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുണ്ട്. സ്പേസ് ടെക്നോളജി വിപുലീകരിക്കുക. ഭൂമിയൊക്കെ ഉടൻ നശിച്ചു പോവും . ഇവിടുത്തെ അവസ്ഥ നമ്മുക്കറിയാമ്മലോ. ജാതിയുടേം മതത്തിന്റെയും വർഗത്തിന്റെയും, നിരത്തിന്റെയും എല്ലാം പേര് പറഞ്ഞു അടിയോടടി ആണ് . അതൊക്കെ പോവട്ടെ ഒരു കൊറോണ പടർന്നു പിടിച്ചപ്പോൾ നമ്മുക് എന്താണ് സംഭവിച്ചതെന്ന് കണ്ടു.

 

അത് മതി ലോകം തന്നെ തീരാൻ. അതുമല്ല ഭൂമിയെ സൂര്യൻ വിഴുങ്ങി കൊണ്ട് ഇരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ . അതിനു മുൻപൊക്കെ നമ്മുക് വേറെ വേറെ ഗൃഹത്തിലേക്ക് ചേക്കേറണംആയിരം രണ്ടായിരം വർഷങ്ങൾ കൊണ്ടൊക്കെ അതൊക്കെ സാധ്യമാകും എന്നൊക്കെ തന്നെയാണ് നമ്മുടെ സ്പേസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ സ്പേസ് ടെക്നോളജി വളർന്നു കൊണ്ട് ഇരിക്കുകയാണ്. അത് വളര്ത്തി കൊണ്ട് വരേണ്ടതും വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends