ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോൾ 100 കോടിയുടെ ചെക്ക്; മാറാൻ ബാങ്കിൽ ചെന്നപ്പോഴാണ് ട്വിസ്റ്റ്.....ദൈവത്തെ ഭക്തന്‍ പറ്റിച്ചു.....ചെക്കിന്റെ ചിത്രം സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

ക്ഷേത്രഭണ്ഡാരത്തില്‍ ഒരു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച ആ അസാമാന്യ ഭക്തന്‍ ആരാണെന്ന് അന്വേഷിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ സീമാചലം വരാഹലക്ഷ്മി ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലാണു ഒരു കോടി രൂപയുടെ ചെക്ക് അജ്ഞാതനായ ഭക്തന്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് അതില്‍ വന്ന നേര്‍ച്ചകള്‍ ക്ഷേത്രം ഭാരവാഹികള്‍ എടുത്തെങ്കിലും ഇത്ര തുക തടയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഭണ്ഡാരത്തില്‍ നിന്നു കിട്ടിയ കുറെ ചില്ലറ പൈസകള്‍ക്കും രൂപാ നോട്ടുകള്‍ക്കുമൊപ്പമാണ് അപ്രതീക്ഷിതമായൊരു ചെക്ക് കാണാനായത്. വായിച്ചു നോക്കിയപ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന 100 കോടി രൂപയെന്ന്.
ഭണ്ഡാരത്തില്‍ നേര്‍ച്ചയായി വന്ന ഹിന്ദിയിലെഴുതിയ ചെക്ക് മാറ്റാന്‍ ബാങ്കില്‍ ചെന്നപ്പോഴാണു ക്ഷേത്രം ഭാരവാഹികള്‍ ശരിക്കും തലയില്‍ കൈവച്ചുപോയത്. ഈ ഭക്തന്റെ പേരില്‍ ബാങ്ക് അക്കൊണ്ടിലുള്ളത് 22
രൂപ മാത്രം.
ആന്ധ്രാപ്രദേശിലെ സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഇത്തരത്തിലൊരു ഭക്തന്‍ സര്‍പ്രൈസ് ചെക്ക് നിക്ഷേപിച്ചത്. ചെക്കില്‍ ഒ രു കോടിയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കുന്നതില്‍ തെറ്റൊന്നും സംഭവിച്ചിട്ടില്ല.
ഭക്തന്‍ ദൈവത്തിന് പണി കൊടുത്തതാണോ അതോ അബദ്ധം പറ്റിയതാണോ എന്നറിയില്ല. അതേ ഈ ഭക്തന്റെ ചെക്ക് അടിച്ചുമാറ്റി മാറ്റാരോ ഭക്തനെ അപമാനിക്കാന്‍ പണികൊടുത്തതാണോ എന്നും സംശയിക്കുന്നവരുണ്ട്. ഭക്തന്‍ സാമ്പത്തികമായി പാപ്പരായെന്ന് ലോകത്തുള്ള സകലരെയും അറിയിക്കാന്‍ ഏതോ ശത്രു ചെക്ക് മോഷ്ടിച്ച് ഒരു കോടി എന്നെഴുതി പണകൊടുത്തുമാകാം.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടിരിക്കുന്നത്. കോടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍നിന്നാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ചെക്ക് കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഇതുമായി തൊട്ടടുത്തുള്ള ബ്രാഞ്ചിലെത്തിയപ്പോഴാണ് അജ്ഞാത ഭക്തന്റെ പണി തിരിച്ചറിയുന്നത്. ഒരു കോടി രൂപ കിട്ടിയാല്‍ ക്ഷേത്രവും ക്ഷേത്രവളപ്പും മോടിയാക്കാമെന്നും അതല്ല ഉത്സവ ആഘോഷം കെങ്കേമമാക്കാനുമൊക്കെ ആഗ്രഹിച്ചുപോയ ഭാരവാഹികള്‍ ആകെ നാണംകെട്ടുപോയി.
ഒരു കോടിയുടെ ചെക്കുമായി ബാങ്കിലെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ബൊഡ്ഡെപള്ളി രാധാകൃഷ്ണയുടെ അക്കൗണ്ടില്‍ ബാക്കിയുള്ള നിക്ഷേപം 22 രൂപ മാത്രം. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് ഇയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ഇങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ടോ അതോ ഇയാളുടെ മനോനില തെറ്റിയോ എന്നതൊന്നനും ഇപ്പോഴംു വ്യക്തമായിട്ടില്ല. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ പണിയാണെന്നു വ്യക്തമായാല്‍ ഇയാള്‍ക്കെതിരെ ചെക്ക് മടങ്ങിയതിന് കേസെടുക്കും.
ക്ഷേത്ര അധികാരികളില്‍ ചിലര്‍ക്ക് ഈ സംഭവം പുതുമയല്ല. ഇതിനു മുന്‍പും ചില ഭക്തന്‍മാര്‍ അന്‍പതു ലക്ഷം, എണ്‍പതു ലക്ഷം എന്നൊക്കെ പറഞ്ഞ് ചെക്കുകള്‍ എഴുതി ഭണ്ഡാരത്തില്‍ നിക്ഷേപിച്ചുപോയിട്ടുണ്ട്.
ക്ഷേത്രം മാത്രമല്ല വിഗ്രഹവും സ്വര്‍ണത്തില്‍ നിര്‍മിച്ചും സ്വര്‍ണം പൊതിഞ്ഞും കൊടുത്ത പല സമ്പന്ന ഭക്തന്‍മാരും ഇന്നാട്ടിലുണ്ട്. ക്ഷേത്രക്കില്‍ സ്വര്‍ണക്കിണ്ടിയും സ്വര്‍ണചെമ്പും പണിതുകൊടുത്തവരുണ്ട്. സ്വര്‍ണകൊടിമരം ക്ഷേത്രത്തിന് പണിതുകൊടുത്തവരുമുണ്ട്. എന്നാല്‍ ക്ഷേത്രത്തിനും അവിടത്തെ ദൈവത്തിനിട്ടും ഇത്തരത്തിലൊരു പണികൊടുത്ത ഭക്തന്‍ ആരെന്ന് വ്യക്തമല്ല.
സിസിടിവി സംവിധാമമൊന്നും ഈ ക്ഷേത്രത്തിലില്ലാത്ത സാഹചര്യത്തില്‍ ഭക്ഷനെ കണ്ടെത്തുക ഏറെ ദുഷ്‌കരംതന്നെയാണ്. കണ്ടെത്തിയാല്‍ തന്നെ വഞ്ചനാകുറ്റത്തിന് കേസെടുത്താമെന്നല്ലാതെ മറ്റൊരു നിയമനടപടിയും സ്വീകരിക്കാനും വകുപ്പില്ല. ഒരു പക്ഷെ ഒരു കോടിയുടെ ചെക്ക് കൊടുത്ത് ദൈവത്തെ പ്രസാദിപ്പിക്കാന്‍ മാത്രമുള്ള ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്‌തെന്നും ഭക്തനു പറഞ്ഞു നില്‍ക്കാം. നൂറു രൂപയോ ആയിരം രൂപയോ മാത്രം നേര്‍ച്ച വരാറുള്ള ഒരു ഗ്രാമീണക്ഷേത്രത്തില്‍ ഒരു കോടി രൂപ എന്നെഴുതിയ ചെക്ക് ലഭിക്കുക വഴി ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് കുതിക്കുകയാണ്.ഭക്തി മൂത്ത് ഭ്രാന്തായി മാറിയ ആരെങ്കിലുമാകാം ഇത്തരത്തില്‍ അതിശയകരമായ പ്രവൃത്തി ചെയ്തതെന്ന് ന്യായമായി ചിന്തിക്കാം. ഒരു കോടി എന്നെഴുതിയ ചെക്കിലെ നമ്പര്‍ അടിസ്ഥാനമാക്കി ആ ചെക്ക് ബാങ്ക് ആര്‍ക്കാണ് നല്‍കിയതെന്ന കാര്യം ബാങ്ക് അധികൃതരും പഠിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























