Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്;മാധ്യമങ്ങള്‍ രേഖ പുറത്തുവിടട്ടേയെന്ന് പാര്‍ട്ടി സെക്രട്ടറി,ഗോവിന്ദന്‍ മാഷ് നിന്ന നില്‍പ്പില്‍ യൂ ടേണടിക്കുന്നു,വീണിടത്ത് കിടന്ന് ഉരുണ്ട് പാര്‍ട്ടി,അടുത്ത പണി വീണയ്ക്ക് കിട്ടി

25 AUGUST 2023 08:03 PM IST
മലയാളി വാര്‍ത്ത

വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്,രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങള്‍ക്ക്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പുതിയ അടവ് പുറത്തെടുത്തു. ഇതിപ്പോള്‍ രേഖകള്‍ പുറത്ത് വിടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക്. ആരോപണം വരുമ്പോള്‍ അത് പുറത്തുവിടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങല്‍ക്കുണ്ട് അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കുള്ളതല്ലേ. ഞങ്ങളുടെ ബാഗം ക്ലിയറാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം നിങ്ങള്‍ക്ക് തന്നെയാണ്. ഗോവിന്ദന്‍ മാഷ് പുറത്തെടുത്ത പുതിയ ആയുധം അങ്ങോട്ട് ഏറ്റില്ല.

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്റെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്.രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കാണ്.എല്ലാം സുതാര്യം ആണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.കുഴല്‍നാടന്‍ മറുപടി പറയേണ്ട കാര്യങ്ങള്‍ പലതുണ്ട്.ഏഴ് കാര്യങ്ങലില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1.ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പ്

2.ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തി

3.വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയിട്ട് അത് സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞു

4.നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് നികത്തി

5.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു

6.അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ്സ് നടത്തി

7.വിദേശ നിക്ഷേപത്തില്‍ ഫെമ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം ഇതാണ് ഗോവിന്ദന്‍ മാഷിന്‍രെ ചോദ്യം. അദ്യം നിങ്ങളോട് ചോദിച്ചതിനുള്ള ഉത്തരം നല്‍കൂ പാര്‍ട്ടി സെക്രട്ടറി. അതിനും വയ്യ എന്നിട്ട് വീണയെ രക്ഷിക്കാന്‍ കിടന്നങ്ങ് മെഴുകലാണ്. മാസപ്പടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എല്ലാത്തിനും നികുതി അടച്ചിട്ടുണ്ടെന്നും നേതാക്കളുടെ മക്കളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി അക്കൗണ്ടില്‍ വേണ്ടെന്നും ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദന്‍ മറുപടി നല്‍കി. ഇപ്പോള്‍ അച്ചു ഉമ്മന്‍ കാരണം വീണ്ടും എയറിലായിരിക്കുകയാണ് വീണ വിജയന്‍.

കൂടെയുള്ളവര്‍ തട്ടിപ്പ് നടത്തിയാല്‍ ഊരിയെടുക്കലാണ് പാര്‍ട്ടിയുടെ പണി. വീണയെ മാത്രമല്ല ഇപ്പോള്‍ കരുവന്നൂരിലെ കോടികലുടെ തട്ടിപ്പില്‍ മുന്‍ മന്ത്രി എസി മൊയ്തീന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തില്‍ എ.സി മൊയ്തീന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വളരെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് എ.സി മൊയ്തീന്‍. അദ്ദേഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ബോധപൂര്‍വം രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടാണ് ഇ.ഡി റെയ്ഡ് മാമാങ്കം സംഘടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എ.സി മൊയ്തീനെതിരേ ഇ.ഡി പ്രസ്താവന ഇറക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഇ.ഡി പറയുന്ന കാര്യങ്ങളില്‍ ഒരു കഴമ്പുമില്ല. ചോദ്യംചെയ്യുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends