മാസപ്പടി വിവാദം മുക്കാന്‍ നോക്കിയതാ പക്ഷെ ഒത്തില്ല;അച്ചു ഉമ്മനെ കേറിത്തോണ്ടിയത് ഇമ്മാതിരി പണിയാകുമെന്ന് സിപിഎം സൈബര്‍ ഗുണ്ടകള്‍ കരുതിയില്ല,നാനാവഴിക്കൂടെയും അടി ഇരന്നുവാങ്ങി പാര്‍ട്ടി,നെഞ്ചുവിരിച്ച് അച്ചു ഉമ്മന്‍ മാളത്തിലൊളിച്ച് വീണ,സഖാക്കള്‍ കുന്തിരിക്കം സ്വന്തം മൂട്ടിലിട്ട് പുകച്ചു

വീണ വിജയന്‍ എയറില്‍ നില്‍ക്കുമ്പോള്‍ കുരുപൊട്ടിയ സഖാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകളെ കേറി തോണ്ടാന്‍ ചെന്നു. തോണ്ടിയത് മാത്രമേ സൈബര്‍ വെട്ടുകിളി കൂട്ടത്തിന് ഓര്‍മ്മയുള്ളു. ഇപ്പോള്‍ ഇരന്നുവാങ്ങുകയാണ് സിപിഎം. അച്ചു ഉമ്മനും മറുപടി കൊടുത്തു പിന്നാലെ സോഷ്യല്‍മീഡിയയും കണക്കിന് കൊടുത്തു. അച്ചു ഉമ്മനെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിയ്ക്കുന്നത്. സിപിഎമ്മിന്റെ വായടപ്പിക്കുന്ന മറുപടിയാണ്. ഒരു ആരോപണം വരുന്നു അതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മറുപടി നല്‍കി. അല്ലാതെ പാര്‍ട്ടി സെക്രട്ടറിയേയോ കെപിസിസി പ്രസിഡന്റിനേയോ വിശദീകരണം നല്‍കാന്‍ ഏല്‍പ്പിച്ചില്ല. എന്നാല്‍ ഗുരുതര അഴിമതി ആരോപണം വന്നിട്ടും കേരളം ഭരിയ്ക്കുന്ന ആളും മകളും ഭര്‍ത്താവുദ്യോഗം ഉള്ള മന്ത്രിയും ഈ നിമിഷം വരെ വായ തുറന്നിട്ടില്ല. വീണയെ അളക്കുന്ന കോല് കൊണ്ട് കമ്മികള്‍ അച്ചു ഉമ്മനെ അളക്കാന്‍ നില്‍ക്കല്ലെ. നാറി നാണംകെടുമെന്നാണ് കിടിലന്‍ മറുപടി വന്നിരിയ്ക്കുന്നത്.
ഇതിപ്പോള്‍ കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കാന്‍ നില്‍ക്കുകയാണ് സിപിഎമ്മുകാര്‍. അപ്പന്റെ മകളാണ് അച്ചു ഉമ്മന്‍. തനിക്ക് നേര്‍ക്ക് വന്ന ആരോപണ ശരങ്ങളെ നെഞ്ചുംവിരിച്ച് നിന്ന് നേരിട്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ മകള്‍. അതേ ആര്‍ജ്ജവം തന്നെയാണ് അച്ചുവും കാണിച്ചിരിയ്ക്കുന്നത്. ആരോപണം വന്ന ഉടന്‍ തന്നെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് അവര്‍ ബോധിപ്പിച്ചു കൂടെ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത് കൊടുക്കുകയും ചെയ്തു. അച്ചുവിന്റെ പോസ്റ്റിലെ ചില പ്രസക്ത ഭഗങ്ങള്‍ ഉണ്ട്. അത് നേരിട്ട് ചെന്ന് തറയ്ക്കുന്നത് വീണ വിജയനിട്ടാണ്. അത് നമുക്കൊന്ന് നോക്കാം. ഇത്രയും നാളായി ഈ പ്രഫഷനില്‍ എന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്‍ സ്വന്തമാക്കിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുമുണ്ട്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്‍ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇതാണ് അച്ചു ഉമ്മന്റെ പോസ്റ്റിലെ ഹൈലൈറ്റ്. ഒരിക്കല്‍ പോലും തന്റെ ഒരു നേട്ടത്തിന് വേണ്ടിപ്പോലും അവര്‍ അച്ഛന്റെ പ്രിവിലേജ് ഉപയോഗിച്ചിട്ടില്ല.
ഇതുപോലെ ഒരു രണ്ടുവരി പോസ്റ്റിടാന്‍ വീണ വിജയന് ധൈര്യമുണ്ടോ. ആരോപണത്തിന്റെ യും വിവാദത്തിന്റെയും പടുകുഴിയില്‍ കിടക്കുകയാണ് വീണ. എന്നിട്ടും ഇതുവരെ ഒരു രണ്ടുവരി പോസ്റ്റിടാന്‍ വീണയ്ക്ക് കഴിഞ്ഞില്ല. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയോ അല്ലെഹ്കില്‍ ജോലി ആവശ്യത്തിനോ കമ്പനിയുടെ നിലനില്‍പ്പിനോ വേണ്ടി എന്റെ അച്ഛന്റെ ഒരു പ്രിവിലേജും ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നൊരു വരി പോസ്റ്റിടാന്‍ കഴിയുമോ വീണയ്ക്ക്. കഴിയില്ല കാരണം വീണയുടെ വിദ്യാഭ്യാസത്തിന് പോലും പിണറായി തന്റെ പദവി ഉപയോഗപ്പെടുത്തിയ ആളാണ്. അതിന്‍രെ ചരിത്രം ഓര്‍മ്മിപ്പിക്കട്ടെ സഖാക്കളെ. സ്വാശ്രയ കോളേജുകള്‍ക്കെതിരെ കേരളത്തില്‍ സിപിഎം സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അണികള്‍ തല്ലുകൊണ്ട് ഇവിടെ പുറം പൊളിയുമ്പോള്‍ മകളെ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജില്‍ കൊണ്ടുപോയി ചേര്‍ത്ത ടീംസാണ് പിണറായി. ശതകോടീശ്വരന്‍ ക്യാപ്ടന്‍ കൃഷ്ണന്‍ നായരുടെ കാലുംപിടിച്ചാണ് അഡ്മിഷന്‍ ഒപ്പിച്ചെടുത്തത്. വീണയുടെ ലോക്കല്‍ ഗാര്‍ഡിയനായി നിന്നത് മറ്റൊരു കോടീശ്വരന്‍. തൊഴിലാളി പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക് കേരളത്തിലെ കോളേജില്‍ പഠിക്കാന്‍ എന്തേ തോന്നിയില്ല. പക്ഷെ ഉമ്മന്‍ ചാണ്ടിയുടെ മക്കളുടെ വിദ്യാഭ്യാസം കേരളത്തില്‍ ആയിരുന്നു.
വീണയുടെ കമ്പനി എക്‌സാലോജികിന്റെ പ്രവര്‍ത്തനം തന്നെ സംശയനിഴലിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാം പോയിരിക്കുന്നത് വീണയുടേയും വീണയുടെ അടുപ്പക്കാരുടേയും കമ്പനികള്‍ക്ക്. ഇതിലെല്ലാം കോടികളുടെ അവിമതി ആരോപണം. എന്നിട്ടും ഈ സൈബര്‍ കമ്മികള്‍ അതിനെതിരെ ഒരക്ഷരം വാ തുറക്കാതെ അച്ചു ഉമ്മന്റെ പിറകേ പോകുന്നതിന്റെ ഔചിത്യം എന്താണ്. സഖാക്കള്‍ക്ക് നട്ടെല്ലിന് ഉറപ്പുണ്ടേല്‍ എക്‌സാലോജികിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദിക്ക്. അതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ പറയൂ. അച്ചു ഉമ്മന് സ്വന്തമായി കമ്പനി ഇല്ല, ഒരു ബാങ്ക് ജീവനക്കാരിയാണ്. മറിയ ഉമ്മന് സ്വന്തമായി കമ്പനി ഇല്ല, ഒരു ഐറ്റി ജീവനക്കാരിയാണ്... രണ്ട് പേര്‍ക്കും മാസപ്പടി ഇനത്തില്‍ മറ്റ് വരുമാനങ്ങള്‍ ഇല്ല , പക്ഷേ അവര്‍ രണ്ട് പേരും പ്രൊഫഷണല്‍ ഡിഗ്രി ഉള്‍പ്പടെ ബിരുദാനന്തര ബിരുദം ഉള്ളവരാണ്... അവരാരും വിദേശത്തു പോയി പഠിച്ചവരല്ല. അവരുടെ അമ്മയും ഒരു ബാങ്ക് ജീവനക്കാരിയായിട്ടാണ് റിട്ടയര്‍ ചെയ്തത്... അവരുടെ അപ്പനാണേല്‍ നിയമ ബിരുദധാരിയാണ്, അന്‍പത്തി മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നു, പലതവണ മന്ത്രി ആയിരുന്നു, മുഖ്യമന്ത്രി ആയിരുന്നു.. പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലെങ്കിലും, പരമ്പരാഗതമായി കൈമാറി വരുന്ന സ്വത്തുക്കള്‍ മാത്രമുണ്ട്, അതില്‍ പകുതിയും പഞ്ചായത്തിന് വെറുതെ ദാനം ചെയ്യുകയും ചെയ്തു... ഇതുപോലെയാണോ, പിണറായിയും, കോടീശ്വരരായ മക്കളും? ഇതുപോലെയാണോ കൊടിയേരിയുടെ മക്കള്‍? അച്യുതാനന്തന്‍ മകന്‍ അരുണ്‍ കുമാര്‍?? കുത്തക മുതലാളിത്വ ബൂര്‍ഷ്വ സാമ്രാജ്യമായ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കുന്ന തോമസ് ഐസക് ഉള്‍പ്പടെയുള്ള പല കമ്മ്യൂണിസ്റ്റ്കാരുടേയും മക്കള്‍? ത്വാത്വികമായി ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും...
https://www.facebook.com/Malayalivartha


























