ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സില്‍ മടങ്ങുന്നതിനിടെ ബസില്‍ നിന്ന് യുവാവ് തെറിച്ച് റോഡിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സില്‍ മടങ്ങുന്നതിനിടെ ബസില്‍ നിന്ന് യുവാവ് തെറിച്ച് റോഡിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
നഗരൂര്‍ കടവിള പുല്ലുതോട്ടം വിശാല്‍ വിലാസത്തില്‍ ദേവരാജ് (39) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സില്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കിളിമാനൂര്‍ - ആലംകോട് റോഡില്‍ കടവിളയില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. ദേവരാജും ഭാര്യയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു. ബസില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ദേവരാജ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.
ഉടനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് നഗരൂര്‍ പൊലീസ് .
https://www.facebook.com/Malayalivartha