ഫീസ് അടയ്ക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

ഫീസ് അടയ്ക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി. ഗൗരവമുള്ള സംഭവമെന്ന് വിലയിരുത്തിയാണ് നടപടിയെടുത്തത്.
ഏഴാം ക്ലാസുകാരനാണ് സ്‌കൂളില്‍ നിന്ന് മോശം അനുഭവമുണ്ടായത്. സംഭവം വലിയ വാര്‍ത്തയായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാധിരാജ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി മാനേജ്‌മെന്റ് .
ജനറല്‍ സയന്‍സ് പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാ ഹാളിലേക്ക് കടന്നുവന്ന പ്രിന്‍പ്പല്‍ സ്‌കൂള്‍ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു.
തുടര്‍ന്ന് തറയില്‍ ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു. കാര്യം തിരക്കാനായി വിളിച്ച കുട്ടിയുടെ അച്ഛനോട് നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെ പ്രിന്‍സിപ്പലിനെ തള്ളി മാനേജ്‌മെന്റ് രംഗത്തെത്തി.
"
https://www.facebook.com/Malayalivartha


























