കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീന്‍ എം.എല്‍.എയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് 31ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീന്‍ എം.എല്‍.എയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് 31ന് ചോദ്യം ചെയ്യും.
കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത പ്രതികളില്‍ നിന്നും ബാങ്ക് വായ്പകള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരില്‍ നിന്നും തട്ടിപ്പില്‍ എ.സി. മൊയ്തീന്റെ പങ്ക് സംബന്ധിച്ച മൊഴികള്‍ ലഭിച്ചതായാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ ചോദ്യംചെയ്തു.
മൊയ്തീന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിക്ഷേപങ്ങളുടെ ഉള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ബാങ്കിന്റെ മുന്‍ മാനേജര്‍ ബിജു കരിമിനും 31ന് ഹാജരാകാനായി നോട്ടീസുണ്ട്. ഇ മെയില്‍വഴി നല്‍കിയ നോട്ടീസ് എ.സി. മൊയ്തീന്‍ കൈപ്പറ്റിയതായാണ് സൂചനകള്‍. ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമേ ഇ.ഡിയില്‍ ഹാജരാകുന്നത് തീരുമാനിക്കൂവെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha


























