'എന്റെ കൈയിൽ പിടിക്കരുതേ.. ജീവൻ പോകുന്ന വേദനയാണ്... '. ആർക്കും കണ്ടുനിൽക്കാനാകുന്ന കാഴ്ചയായിരുന്നില്ല അത്...... കല്ലിലിടിച്ചു തല പിളർന്നും മുഖമാകെ ചോരയിൽ കുളിച്ചും പരുക്കേറ്റവർ കിടന്നു...... ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ ഉറങ്ങുമെന്നറിയില്ല...... അപകടത്തിൽപെട്ടവരുടെ നിലവിളിയും ഞരക്കവും മൂളലും പരുക്കേറ്റ മുഖങ്ങളും.....

ഓണാഘോഷത്തിന്റെ സന്തോഷത്തിൽ ദിവസങ്ങൾ കാത്തിരിയ്ക്കുന്നതിനിടയിലാണ് വലിയൊരു ദുരന്തം സംഭവിച്ചരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർക്ക് ജീവൻ നഷ്ടമായത്. അവർ രക്ഷിക്കുന്നതിനിടയിലെ അനുഭവം ആണ് ഏവരെയും ഏറെ ദുഖത്തിലാഴ്ത്തുന്നത്. എന്റെ കൈയിൽ പിടിക്കരുതേ.. ജീവൻ പോകുന്ന വേദനയാണ്... കണ്ണോത്തുമലയിൽ കൊക്കയിലെ അരുവിയിലേക്കു പതിച്ച ജീപ്പിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തവേ പരുക്കറ്റവരിലൊരാൾ വിളിച്ചു പറഞ്ഞു. ആർക്കും കണ്ടുനിൽക്കാനാകുന്ന കാഴ്ചയായിരുന്നില്ല അത്. കല്ലിലിടിച്ചു തല പിളർന്നും മുഖമാകെ ചോരയിൽ കുളിച്ചും പരുക്കേറ്റവർ കിടന്നു. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ ഉറങ്ങുമെന്നറിയില്ല. അപകടത്തിൽപെട്ടവരുടെ നിലവിളിയും ഞരക്കവും മൂളലും പരുക്കേറ്റ മുഖങ്ങളും ആ കരളലിയിക്കുന്ന രംഗവും മനസ്സിൽനിന്നു മായില്ല- രക്ഷാപ്രവർത്തകർ പറഞ്ഞു.
പരുക്കേറ്റവരെ 25 മീറ്റർ താഴെ നിന്ന് മുകളിലെത്തിക്കാനും തുടർന്ന് ആശുപത്രിയിലേക്കു മാറ്റാനും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ഏറെ പണിപ്പെട്ടു. അതിനിടെ, മറിഞ്ഞു കിടന്ന ജീപ്പ് തനിയെ സ്റ്റാർട്ട് ആയതും പരിഭ്രാന്തി പരത്തി. ജീപ്പിൽ നിന്നു താക്കോൽ തെറിച്ചു പോയിരുന്നില്ല. രക്ഷാപ്രവർത്തകർ ജീപ്പിൽ നിന്നു പരുക്കേറ്റവരെ പുറത്തേക്കെടുക്കുന്നതിനിടയിൽ താക്കോൽ തനിയെ തിരിഞ്ഞതാവാം സ്റ്റാർട്ട് ആയതിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. പിന്നീട് ഏറെ പണിപെട്ടാണ് ജീപ്പിന്റെ എൻജിൻ ഓഫാക്കിയത്. എത്ര പേർ ജീപ്പിൽ ഉണ്ടെന്നതിൽ കൃത്യമായ വിവരമില്ലാത്തതിനാൽ ഇരുട്ടു പരന്നിട്ടും തിരച്ചിൽ തുടർന്നു. പിന്നീടാണ് 14 പേരാണ് അപകടത്തിൽപെട്ടതെന്ന വിവരം ലഭിക്കുന്നത്.
അതോടെ, രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും അപകടവാർത്തയറിഞ്ഞ് നാടൊന്നാകെ കണ്ണോത്തുമലയിലേക്ക് ഒഴുകിയെത്തി.ജീപ്പിൽ തേയിലത്തോട്ടം തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന മുന്നറിയിപ്പ് നേരത്തെയുള്ളതാണെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. റോഡിന്റെ അപകടാവസ്ഥയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും വാഹനമോടിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അശ്രദ്ധയും അപകടത്തിനു പ്രധാന കാരണങ്ങളാണെങ്കിലും തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോയെന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും കൈകഴുകാനാകില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
വയനാട്ടിലെ മിക്ക തോട്ടങ്ങളിൽ നിന്നും ജീപ്പിലാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. സീറ്റിൽ ഉൾക്കൊള്ളാനാകുന്നതിലുമധികം പേരെ കുത്തി നിറയ്ക്കുന്നുവെന്നതു മാത്രമല്ല, ചിലർ ചവിട്ടുപടിയിൽ തൂങ്ങിപ്പോകുന്നതും സ്ഥിരം കാഴ്ച. പരമാവധി 11 പേർക്കാണ് ജീപ്പിൽ താരതമ്യേന സുരക്ഷിതമായി യാത്ര ചെയ്യാനാകുക. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമൊന്നുമില്ലാത്ത വാഹനമാണെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.പ്രദേശത്തെ തൊഴിലാളികളെ സ്ഥിരമായി ജോലി സ്ഥലത്തും തിരിച്ച് താമസസ്ഥലത്തേക്കും എത്തിച്ചിരുന്ന ജീപ്പാണ് ഇന്നലെ അപകടത്തിൽപെട്ടത്.
https://www.facebook.com/Malayalivartha


























