Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഓണസമ്മാനവുമായി കലക്ടര്‍ സ്‌കൂളിലെത്തി; ആഹ്ലാദത്തോടെ വരവേറ്റ് കുരുന്നുകള്‍

28 AUGUST 2023 12:50 AM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി തൃശൂർ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോള്‍ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വലിയ സമ്മാനവുമായി എത്തിയ കലക്ടറെ അവര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഒരുക്കുന്നതിനായി 62 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനലുമായാണ് ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തിയത്. കലക്ടറുടെ ഓണസമ്മാനം സ്‌കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

കുട്ടികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പവും ആസ്വാദ്യകരവുമാക്കാന്‍ മികച്ച സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ ഈ സ്മാര്‍ട്ട് സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ക്ലാസ്സുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങള്‍ അടങ്ങിയതാണ് സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍. വിവിധ മേഖലയിലെ വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആശയ വിനിമയം നടത്താനും ഇതുപകരിക്കും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഉള്ളടക്കങ്ങള്‍ സൂം ചെയ്ത് കാണാനും വൈറ്റ് ബോര്‍ഡായി ഉപയോഗിക്കാനും സാധിക്കും.

സ്‌കൂളിലെ എല്ലാ ക്ലാസ്സുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട സമയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ പൊതുവായ ഇടത്ത് ഇന്ററാക്ടീവ് പാനല്‍ സജ്ജീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.

ഓണം അവധി കഴിഞ്ഞ് സ്‌കൂള്‍ വീണ്ടും തുറക്കുമ്പോഴേക്ക് സ്മാര്‍ട്ട് ക്ലാസ്സ്‌റൂം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പി എസ് ഷിനി പറഞ്ഞു. തങ്ങള്‍ക്ക് ഓണസമ്മാനമായി സ്മാര്‍ട്ട് ക്ലാസ്സ് റൂം നല്‍കിയ ജില്ലാ കലക്ടര്‍ക്ക് മനസ്സ് നിറയെ നന്ദി പറഞ്ഞാണ് കുട്ടികളും അധ്യാപകരും അദ്ദേഹത്തെ യാത്രയാക്കിയത്.

സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പ്രധാനാധ്യാപിക പി എസ് ഷിനി, പിടിഎ പ്രസിഡന്റ് പി പി സരുണ്‍, ഡിഡിഇ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി പി ജോഷി, അധ്യാപകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കുട്ടികള്‍ക്കുള്ള ഓണസമ്മാനമായി ഗോത്രവര്‍ഗ മേഖലയിലെ സ്‌കൂളുകള്‍ക്കുള്‍പ്പെടെ ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനലുകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. വി ആര്‍ കൃഷ്ണ തേജ ജില്ലാ കലക്ടറായി ചാര്‍ജെടുത്ത സമയത്ത് ജില്ലയിലെ 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ സമ്മാനിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (1 minute ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (5 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (11 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (19 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (23 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (30 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (35 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (42 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends