സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി... കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ നടന്‍ ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലിക സാരാഭായി എന്നിവര്‍ മുഖ്യാതിഥികളായി. സെപ്തംബര്‍ 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ നടക്കുക

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി... കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ നടന്‍ ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലിക സാരാഭായി എന്നിവര്‍ മുഖ്യാതിഥികളായി. സെപ്തംബര്‍ 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ നടക്കുക.
ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലര്‍ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്ത്താന്‍ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി. പ്രയാസം അനുഭവിക്കുന്നവര്‍ ഓണം ആഘോഷിക്കണമെന്ന് കരുതി സര്‍ക്കാര്‍ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണത്തിന് ചാരുതയേറ്റാനായി വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ളത്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളൊരുക്കിയിട്ടുണ്ട്
. ഓരോ ജില്ലയുടെയും സാംസ്‌കാരികവും ചരിത്രപരവുമായ സവിശേഷതകളോടെ ഒരുക്കിയിട്ടുള്ള വേദികള്‍ തനത് കേരളീയ കലാരൂപങ്ങള്‍ക്കും ജനപ്രിയ കലാവതരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് എല്ലാ ജില്ലകളിലും ഓണാഘോഷത്തിന് നേതൃത്വം നല്‍കി വരുന്നത്.
അതേസമയം ഇന്ന് ഉത്രാടദിനമാണ്. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാട ദിവസമാണ് മലയാളികള്‍ക്ക് ഒന്നാം ഓണം.
ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഈ ഉത്രാട പാച്ചില്‍. ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.
കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും.
കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാനായി കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു.
തിരുവോണനാളില്‍ ഗംഭീരമായ സദ്യ തയ്യാറാക്കാനായി ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചില്‍' എന്നാണ് വിളിക്കുന്നത്.
"
https://www.facebook.com/Malayalivartha























