നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം; പരിശോധനയിൽ ബോംബ് കണ്ടെത്തിയില്ല

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരിക്കുകയാണ് . ഈ കാരണത്താൽ റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിക്കുന്ന സാഹചര്യം ഉണ്ടായി . രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് ഇത്തരത്തിൽ തിരിച്ചു വിളിച്ചത്.
വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം കിട്ടുകയായിരുന്നു. യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ബോംബ് കണ്ടെത്തിയില്ല. ഇതോടെയാണ് വ്യാജ ബോംബ് സന്ദേശമാണ് ഉണ്ടായതെന്ന് മനസിലായത്. ഇൻഡിഗോ വിമാനം തിരിച്ച് ബാംഗ്ലൂരിലേക്ക് തിരിക്കുകയും ചെയ്തു.
ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത് ഇതാദ്യമായല്ല. വിമാന യാത്രക്കാർ ഉണ്ടാക്കിവയ്ക്കുന്ന ഒരോ പൊല്ലാപ്പുകൾ കാരണം സഹിക്കാൻ പറ്റാത്ത അവസ്ഥാണ്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ബുദ്ധിമൂട്ടുണ്ടാക്കുന്ന ചില യാത്രക്കാരുടെ മോശം പെരുമാറ്റം തുടർക്കഥയാകുകയാണ്. ഒരു യാത്രക്കാരി കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 1 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
https://www.facebook.com/Malayalivartha























