ബാങ്കില്‍ പണം നിക്ഷേപിച്ച വീട്ടമ്മ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി കേഴുന്നു;പണം തരണമെങ്കില്‍ പാര്‍ട്ടി നേതാക്കളുമായ് വരാന്‍ ബാങ്കിന്റെ മറുപടി,കരുവന്നൂരിലെ ചതിയ്ക്ക് പാര്‍ട്ടി മറുപടി പറയണം,സിപിഎം ഉന്നതന്മാര്‍ ഉള്‍പ്പെട്ട തട്ടിപ്പ് പാര്‍ട്ടി മൗനത്തില്‍,പാവപ്പെട്ട മനുഷ്യരെ പച്ചയ്ക്ക് വഞ്ചിച്ചു

കരുവന്നൂരില്‍ പണം കൊണ്ട് നിക്ഷേപിച്ച പാവങ്ങളോട് സിപിഎം കാണിച്ചത് കൊടിയ വഞ്ചന. ബാങ്കില്‍ പണം നിക്ഷേപിച്ച വീട്ടമ്മ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി കേഴുന്നു. പണം കിട്ടണേല്‍ സിപിഎം അംഗങ്ങളുമായി വരാന്‍ ബാങ്ക് ഝീവനക്കാരുടെ മറുപടി. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതെ വലയുകയാണ് പള്ളിപ്പുറത്ത് വത്സല. ഒരു ലക്ഷത്തില്‍പരം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപമുള്ളപ്പോഴാണ് വത്സലയുടെ കുടുംബത്തിന് ഈ ദുര്‍വിധി.
ഇഷ്ടിക കമ്പനി തൊഴിലാളിയായിരുന്നു പള്ളിപ്പുറത്ത് വത്സല. ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ് കരുവന്നൂരില്‍ കൊണ്ട് നിക്ഷേപിച്ചത്. ഭര്‍ത്താവ് നന്ദനന്റെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നത്. കടം വാങ്ങിയാണ് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തിയത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു 2 മാസം മുന്‍പ് ബാങ്കിന്റെ മാപ്രാണം ശാഖയില്‍ എത്തിയപ്പോള്‍ സിപിഎം അംഗങ്ങളെ ആരെയെങ്കിലും കൊണ്ടുവരണമെന്നാണത്രെ ബാങ്ക് ജീവനക്കാര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് വത്സലയും മകന്‍ അശ്വിനും ചേര്‍ന്ന് നന്ദനന്റെ ചികിത്സയ്ക്കുള്ള തുക മറ്റു വഴികളിലൂടെ കണ്ടെത്തുകയായിരുന്നു.
12 വര്‍ഷം മുന്‍പ് 65,000 രൂപയാണ് മാപ്രാണം ശാഖയില്‍ വത്സല നിക്ഷേപിച്ചത്. ഇതില്‍ ഭര്‍ത്താവിന്റെ പേരില്‍ നിക്ഷേപിച്ചിരുന്ന 20,000 ആദ്യമേ പിന്‍വലിച്ചിരുന്നു. ബാങ്കിലെ അഴിമതി പുറത്തുവന്ന കാലത്തെ പ്രശ്‌നങ്ങള്‍ക്കിടയില്‍ 10,000 രൂപ വത്സലയ്ക്കു ലഭിച്ചു. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ ലഭിക്കേണ്ട ബാക്കി പണം അധികൃതര്‍ നല്‍കിയില്ല. പാര്‍ട്ടി നേതാക്കളെ കൊണ്ടുവന്നാല്‍ മാത്രമേ തുക ലഭിക്കൂ എന്നു പറഞ്ഞതെന്തുകൊണ്ടെന്നു മനസ്സിലായിട്ടില്ലെന്നും വത്സല പറയുന്നു. നിത്യരോഗിയായ ഭര്‍ത്താവിന്റെ തുടര്‍ചികിത്സയ്ക്ക് ഇപ്പോഴും കുടുംബം ബുദ്ധിമുട്ടുകയാണ്. വത്സലയുടെയും ഓട്ടോറിക്ഷാ ഡ്രൈവറായ മകന്റെയും വരുമാനത്തിലാണു കുടുംബം മുന്നോട്ടുപോകുന്നത്.
ഇതുപോലെ നിരവധി വത്സലമാര്‍ ഉണ്ട്. എത്രപേരുടെ കണ്ണീരാണ് തട്ടിപ്പ് നടത്തിയവരുടെ തലയ്ക്ക് മുകളിലുള്ളത്. മുന്നൂറ് കോടിയോളാമാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പ്. തട്ടിപ്പ് നടത്തിയവരില്‍ സിപിഎമ്മുകാരും. എന്നാല്‍ നേതാക്കന്മാരെ രക്ഷിച്ച് ബാങ്ക് ജീവനക്കാരെ മാത്രം കുടുക്കി ഈ പാര്‍ട്ടി. മുന്‍പ് ചികിത്സ നടത്താന്‍ പണം കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു സ്ത്രീ മരിച്ചിരുന്നു. അന്ന് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായ് കുടുംബക്കാരും നാട്ടുകാരും പ്രതിഷേധം നടത്തിയിരുന്നു. അന്ന് സര്‍ക്കാരിന് നേരെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. അന്ന് സ്ഥിതി ശാന്തമാക്കാന്‍ നിക്ഷേപകരുടെ പണം സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന വാഗ്ദനം കൊടുത്തു. എന്നാല്‍ പിന്നീടിന്നുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എല്ലാം വെറും പാഴ്വാക്ക്.
ഇന്നിപ്പോള്‍ കരുവന്നൂര്‍ തട്ടിപ്പുമായ് ബന്ധപ്പെട്ട് എസി മൊയ്തീന്റെ വീട്ടില്‍ വരെ റെയ്ഡ് നടന്നു. പല ഉന്നതന്മാരും ഇതിന് പിന്നില്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇതൊക്കെ. കോടികള്‍ തട്ടിയവരൊക്കെ വിലസി നടക്കുന്നു. അവരെയൊക്കെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുന്നു. പണം പോയവര്‍ കണ്ണീരും കൈയ്യുമായ് പെരുവഴിയിലും. ഈ പാര്‍ട്ടി പച്ചയ്ക്ക് വഞ്ചച്ചു ആ പാവങ്ങളെ. പാവപ്പെട്ടവന്റെ പാര്‍ട്ടി നല്ല മാതൃക.
https://www.facebook.com/Malayalivartha























