ഇഡി ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നു;എസി മൊയ്തീനെ തൊട്ടതോടെ കേന്ദ്ര ഏജന്‍സിയ്ക്കതിരെ സിപിഎം,കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നു,അപ്പോള്‍ ഇഡി കണ്ടെത്തിയ തെളിവുകള്‍ പൊട്ടിമുളച്ചതാണോ സഖാക്കളെ?

എസി മൊയ്തീന്‍ കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ നടക്കുന്നത് ബിജെപി വേട്ടയാടലെന്ന് ക്യാപ്‌സൂള്‍. ഇഡി കണ്ടെത്തിയ തെളിവുകളൊന്നും സിപിഎമ്മുകാര്‍ക്ക് വിശ്വാസമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് തിരഞ്ഞെടുപ്പുപണി നടത്തുന്നത് നല്ലതാണോയെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ്. ഗൂഢാലോചനയാണ് എ.സി. മൊയ്തീനെതിരായ ഇ.ഡി. അന്വേഷണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയതിനെതിരേ എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''കേരളത്തിലെ സി.പി.എം. നേതാക്കള്‍ക്ക് ബിനാമിയുണ്ടാവാതിരിക്കാനുള്ള രാഷട്രീയ ജാഗ്രത പാര്‍ട്ടിക്കുണ്ട്. അത് മാധ്യമങ്ങളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല. ഉത്തരേന്ത്യയിലെ രാഷ്ട്രീയക്കാരുടെ തുലാസിലിട്ട് സി.പി.എം. നേതാക്കളെ അളക്കരുത്. മൊയ്തീന്റെ വീട്ടിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പേജുകള്‍ മറിച്ചുതീരാനാണ് ഇ.ഡി.ക്ക് 22 മണിക്കൂര്‍ വേണ്ടിവന്നത്. ഇ.ഡി.ക്ക് ഇ.എം.എസ്. കൃതികളിലെ സാത്വികത്വവും താര്‍ക്കികസ്വഭാവവും നന്നായി പിടികിട്ടിക്കാണും.' അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പി. രാഷ്ടീയാധികാരം നിലനിര്‍ത്താന്‍വേണ്ടി രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ നിയമങ്ങള്‍ ദുര്‍വിനിയോഗിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തെ അനുകൂലിച്ച പി. ചിദംബരത്തെത്തന്നെ ഈ നിയമം ദുര്‍വിനിയോഗിച്ച് ജയിലടച്ചു. ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം 121 പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ ഈ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യത്തിന്റെ മരണവും ഭരണഘടനാപരമായ നീതി നിര്‍വഹണത്തിന്റെ തകര്‍ച്ചയുമാണ് നടക്കുന്നത്. എല്‍.ഡി.എഫ്. തുടര്‍ഭരണം വരാതിരിക്കാന്‍ ഇ.ഡി. വട്ടമിട്ടു പറക്കുകയായിരുന്നു. അന്നതിനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിന് എന്തു കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു. തൃശ്ശൂരിലെ സി.പി.എമ്മിനെ മാധ്യമങ്ങള്‍ തകര്‍ന്ന പാര്‍ട്ടിയെന്ന് ചിത്രീകരിക്കുന്നു. എ.സി. മൊയ്തീനെതിരായ നീക്കം ഒരാള്‍ക്കെതിരായി മാത്രമുള്ളതല്ല, മുഴുവന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുമെതിരായ നീക്കമാണ് വിജയരാഘവന്‍ പറഞ്ഞു. കരിവന്നൂരില്‍ സി.പി.എമ്മിന് ജാഗ്രതക്കുറവുണ്ടായെന്ന് വിജയരാഘവന്‍ സമ്മതിച്ചെങ്കിലും സംഭവിച്ചതെന്തായിരുന്നുവെന്ന് വിശദമാക്കിയില്ല.
കരുവന്നൂര്‍ തട്ടിപ്പില്‍ മറ്റൊരുവഴിക്കൂടെ കോണ്‍ഗ്രസ്സിനെ പെടുത്തിയിരിക്കുകയാണ് സിപിഎം പാര്‍ട്ടി പത്രം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മനോരമയടക്കം യുഡിഎഫ് മാധ്യമങ്ങളും കരുവന്നൂര്‍ ബാങ്കിലെ വായ്പാ ക്രമക്കേട് പൊടിതട്ടിയെടുത്ത് പരിഹാസ്യരാകുന്നത് പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് മറച്ചുവച്ച്. എട്ട് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പിന് അറസ്റ്റിലായ കെപിസിസി ജനറല്‍ സെക്രട്ടറി ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ട് ഒരുമാസം ആയതേയുള്ളൂ. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ അബ്രഹാമാണ് ഒന്നരമാസം ജയിലില്‍ കിടന്നത്.
കോണ്‍ഗ്രസ് നേതാക്കളുടെ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ പുല്‍പ്പള്ളി കേളക്കവല രാജേന്ദ്രന്‍ നായര്‍ ജീവനൊടുക്കിയിരുന്നു. വായ്പാ തട്ടിപ്പില്‍ വിജിലന്‍സ് കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അബ്രഹാം ഉള്‍പ്പെടെ ഒമ്പത് കോണ്‍ഗ്രസ് നേതാക്കളാണ് പ്രതികള്‍. വായ്പാ തട്ടിപ്പിലൂടെ കര്‍ഷകരെ വഞ്ചിച്ച കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണനല്‍കിയ കോണ്‍ഗ്രസാണ് കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് പ്രചാരണായുധമാക്കുന്നത്. എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിന്റെ അടുത്ത അനുയായിയാണ് കെ കെ അബ്രഹാം. അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെയാണ് നിര്‍ധനരായ കര്‍ഷകരെ വഞ്ചിച്ച് എട്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. കര്‍ഷകര്‍ ചെറിയ വായ്പകള്‍ക്കായി ബാങ്കില്‍ നല്‍കിയ ഭൂരേഖകള്‍ ഈടാക്കി അവരറിയാതെ ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ട കര്‍ഷകരിലൊരാളാണ് ജീവനൊടുക്കിയത്. ഇതെല്ലാം പരമാവധി മറച്ചുവച്ച മാധ്യമങ്ങളാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഊര്‍ജം പകരാന്‍ പാടുപെടുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ കര്‍ഷകന്റെ ജീവന്‍ പൊലിഞ്ഞിട്ടും വാ തുറക്കാതിരുന്ന യുഡിഎഫ് നേതാക്കളാണ് ഇപ്പോള്‍ പരിഹാസ്യരാകുന്നത്.
https://www.facebook.com/Malayalivartha























