ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെ ചെന്നൈ വിട്ടിട്ടില്ല; ഗോവയിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ശക്തമാകുന്നതായി അഭ്യൂഹം

രണ്ടാം വന്ദേഭാരത് കേരളത്തിലേക്ക് എത്തുമെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം അറിഞ്ഞിരുന്നു. കേളം വലിയ പ്രതീക്ഷയോടെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വളരെ ആശങ്കാപരമായ ഒരു വിവരമാണ് പുറത്ത് വരുന്നത്. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോൾ വരുമെന്ന കാര്യത്തിലാണ് ഇപ്പോൾ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത് . ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെ ചെന്നൈ വിട്ടിട്ടില്ല എന്നതാണ് കിട്ടുന്ന വിവരം . ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.
എന്നാൽ ഇതിനിടയിൽ ട്രെയിൻ ഗോവയിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നുണ്ട് എന്നാണ് കിട്ടുന്ന വിവരം. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി,എങ്കിലും അധികാരികൾ നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങളുടെ വാദം . മാത്രമല്ല പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകിയിട്ടില്ല. ഇതും കാരണമെന്നാണ് കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
ആദ്യം പ്രചരിച്ച വിവരം, ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് കേരളത്തിലേക്ക് എത്തുമെന്നായിരുന്നു . ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം വന്നതോടെയാണ് കേരളം പ്രതീക്ഷയോടെ കിട്ടുമെന്ന് കാത്തിരിക്കാൻ തുടങ്ങിയത് . ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ് രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടു. യാത്ര തുടങ്ങിയപ്പോൾ ഉള്ള ലക്ഷ്യം മംഗലാപുരം എന്നായിരുന്നു ആദ്യമൊക്കെ വിവരങ്ങൾ പ്രചരിച്ചത് . എന്നാൽ ഐസിഎഫിന് പുറത്തുകടന്നുവെങ്കിലും ഇതുവരെ മംഗലാപുരത്ത് എത്തിയിട്ടില്ല എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത് .
https://www.facebook.com/Malayalivartha

























