അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം സമര്‍പ്പിക്കും....

അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം സമര്‍പ്പിക്കും. ശ്രീകൃഷ്ണ ജയന്തി ദിനമായ ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണ കിരീടം തയ്യാറായി.
കോയമ്പത്തൂരില്‍ സ്വര്‍ണ്ണ പണി ചെയ്യുന്ന തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ വി രാജേഷ് ആചാര്യയെന്ന ഭക്തനാണ് പൊന്നിന്‍ കിരീടം സമര്‍പ്പിക്കുന്നത്. സ്വര്‍ണ്ണ കിരീടത്തിന് ഏകദേശം 38 പവന്‍ തൂക്കം വരും.
അതേസമയം ചതയദിനത്തില്‍ ഭഗവാന് വഴിപാടായി 100 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിണ്ടി ലഭിച്ചിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ വക വഴിപാടായാണ് സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചത്. ഇതിന് ഏകദേശം 49,50,000 രൂപയാണ് വില.
"
https://www.facebook.com/Malayalivartha

























