അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ നന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്: ബുധനാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് നന്ദകുമാറിന് പൊലീസ് നോട്ടീസ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ സെക്രട്ടറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ ഇതാ പോലീസ് തുടർനടപടികളിലേക്ക് കടക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത് . അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ നന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ് എന്ന വിവരമാണ് പുറത്ത് വരുന്നത് . പുതുപ്പള്ളി വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത് . ബുധനാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് നന്ദകുമാറിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
അതേ സമയം സൈബര്‍ അധിക്ഷേപത്തില്‍ മാപ്പ് ചോദിച്ചിരുന്നു നന്ദകുമാര്‍ . അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം നടത്തിയത്.'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നായിരുന്നു ' ഫേസ്ബുക്ക് പോസ്റ്റ്.
സൈബര്‍ അധിക്ഷേപത്തിനെതിരെ പൊലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു . സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. ഇതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനും പൊലീസിന് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിലെ മുൻ ഇടത് നേതാവ് കൂടിയാണ് നന്ദകുമാർ . ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അച്ചൂ ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലണ് കേസ്.
അതേസമയം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം നടുത്തതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായത്. ഫേസ്ബുക്ക് ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളും അടക്കമാണ് സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോ?ഗസ്ഥനായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി നല്‍കിയത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി, ഇപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപത്തോട് അച്ചു ഉമ്മന്റെ പ്രതികരണം. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നു.
പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലാത്ത എനിക്കെതിരെയാണ് അധിക്ഷേപം. ഉമ്മന്‍ചാണ്ടിയുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ പറയുന്നു.ഇപ്പോള്‍ അച്ചു ഉമ്മന്റെ ഭര്‍ത്താവും രംഗത്ത് വന്നിട്ടുണ്ട്. അച്ചുവിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രോഷത്തിലാണ് അവരുടെ ഭര്‍ത്താവും.
അതേ സമയം സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ജനാധിപത്യത്തിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകണം. വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























