യുവാവിനൊപ്പം പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് യുവതി.... ഹൈക്കോടതിയില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു...

യുവാവിനൊപ്പം പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് യുവതി.... ഹൈക്കോടതിയില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു... തൃശൂര്‍ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
യുവാവും നിയമ വിദ്യാര്‍ഥിനിയായ യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. യുവതിയ്ക്കായി ഹേബിയസ് കോര്‍പ്പസ് പെറ്റിഷനുമായി മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ എതിര്‍ കക്ഷിയായിരുന്നു യുവാവ്.
കോടതി ആവശ്യപ്പെട്ടതിന്‍ പ്രകാരം യുവാവും നിയമവിദ്യാര്‍ഥിനിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ യുവാവിനൊപ്പം പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് യുവതി കോടതിയോട് പറഞ്ഞു. ഈ മറുപടിക്ക് പിന്നാലെ യുവതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് നല്‍കാനെന്ന രീതിയില്‍ യുവാവ് കോടതിയില്‍ നിന്നിറങ്ങുകയും വാതിലില്‍ എത്തിയ ഉടന്‍ കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയുമായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉടനടി ഇടപെട്ട് യുവാവിനെ പിന്തിരിപ്പിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























