Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒരു മതിലിനപ്പുറം അമ്മയുടെ ചേതനയറ്റ ശരീരം:- കുഞ്ഞ് അനിയന് വേണ്ടി അലമുറയിട്ട് 11കാരി: തീരാവേദനയായി ആ യാത്ര

04 SEPTEMBER 2023 05:16 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൂന്ന് വയസുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴ ജില്ലയിലെ വെൺമണിയിലാണ് സംഭവമുണ്ടായത്. അപകടത്തിൽ കുട്ടിയുടെ അമ്മ ആതിര എസ്.നായ‌ർ(31) മരിച്ചിരുന്നു. ആകെ അഞ്ചുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ അപകടമുണ്ടായ ഉടൻ രക്ഷിക്കാനായി. കാശിനാഥൻ പുഴയിലെ ഒഴുക്കിൽ മുങ്ങിപ്പോകുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ട് 5.45ഓടെയാണ് പടിഞ്ഞാറു കല്ലിമേൽ ഭാഗത്തുവച്ച് അപകടം ഉണ്ടായത്.

കരയംവട്ടത്ത് നിന്നും വെൺമണിയിലെ വീട്ടിലേക്ക് പോയ അഞ്ചംഗ സംഘമാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടതിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ആതിരയെയും കാശിനാഥനെയും കൂടാതെ ആതിരയുടെ ഭർത്താവ് ഷൈലേഷ് മകൾ കീർത്തന(11), ഓട്ടോ ഡ്രൈവർ സജു (45) എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരെ അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷിച്ചത്.

ശബ്ദം കേട്ട് എത്തിയവർ ആറ്റിൽ ഒരു ഓട്ടോറിക്ഷ മുങ്ങിത്താഴുന്നതും അതിനിടയിൽനിന്നു രണ്ടു പുരുഷന്മാർ ഓട്ടോയുടെ വെളിയിലേക്കു വരുന്നതും കണ്ടു. ഓടിയെത്തിയ യുവാവ് ഒരു കയർ ഇട്ടുകൊടുത്തു. അപ്പോഴേക്കും ഒരാളുടെ കൈയിൽ പിടിച്ചുകൊണ്ട് ഒരു പെൺകുട്ടിയും. അവരെ കരയ്ക്കുകയറ്റുമ്പോഴേക്കും നാട്ടുകാരായ കുറെ ചെറുപ്പക്കാർകൂടി വെള്ളത്തിലിറങ്ങി.

വീണ്ടും ആറ്റുതീരത്ത് എത്തുമ്പോൾ വെള്ളത്തിലുണ്ടായിരുന്ന ഒരാൾ ‘എന്റെ ഭാര്യയും മോനും കൂടിയുണ്ട്’ കരയ്ക്കുകയറിയ മൂന്നു പേരെയും തൊട്ടടുത്ത വീട്ടിലാക്കിയപ്പോഴേക്കും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. നാട്ടുകാർ പൊക്കിയെടുത്ത സ്ത്രീയെ ഉടൻതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കയർ ഉപയോഗിച്ച് ഓട്ടോ കരയ്ക്കുണ്ടായിരുന്ന മരത്തിൽ കെട്ടിയിട്ടു.അപ്പോഴേക്കും കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു എന്നായിരുന്നു അപകടം കണ്ട് ആദ്യം ഓടിയെത്തിയവരുടെ വാക്കുകൾ.

അതിനിടെ കാശി എവിടെ, കാശിക്ക്‌ എന്ത് പറ്റി, എന്റെ മടിയിൽ നിന്നാണ് അവൻ വെള്ളത്തിലേക്കു പോയത് എന്ന് വിതുമ്പിക്കൊണ്ട് ചോദിക്കുന്ന കീർത്തനയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ കുഴങ്ങി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു കണ്ടുനിന്നവരുടെ കരളലിയിക്കുന്ന കാഴ്ച നടന്നത്. അപകടത്തിൽ നിന്നു നാട്ടുകാർ രക്ഷപ്പെടുത്തിയ കീർത്തനയെയും അച്ഛൻ ഷൈലേഷിനെയും രക്ഷാപ്രവർത്തനം നടക്കുന്നതിനു സമീപത്തെ വീട്ടിലേക്കു മാറ്റിയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കീർത്തനയെ ബന്ധുക്കൾ എത്തി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നാലെ ഷൈലേഷിനെയും ഡ്രൈവർ സജുവിനെയും ആശുപത്രിയിലെത്തിച്ചു.

അമ്മ മരിച്ച വിവരം രാത്രി വൈകും വരെ കീർത്തനയെ അറിയിച്ചിരുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് കീർത്തനയെ വിശ്വസിപ്പിച്ചിരിക്കുന്നത്. വാതിലിനു തൊട്ടപ്പുറമുള്ള മുറിയിൽ അമ്മയുടെ ചേതനയറ്റ ശരീരം ഉണ്ടെന്നറിയാതെ കുഞ്ഞനിയനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കീർത്തന അപ്പോഴും. ഭാര്യ മരിച്ച വിവരം ആശുപത്രിയിലെത്തിയ ശേഷമാണ് ഷൈലേഷ് അറിയുന്നത്. ആറ്റിൽ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് സംഭവ സ്ഥലത്തുവെച്ച് പറഞ്ഞിരുന്നത്. മകൾ കീർത്തനയുടെ അന്വേഷണങ്ങൾക്കു മറുപടി പറയാനാകാതെ ആശുപത്രി വരാന്തയിൽ പോയിരുന്ന് വിതുമ്പിയ ഷൈലേഷ് കണ്ടുനിന്നവർക്കു തീരാവേദനയായി.

 

താൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സുഹൃത്തിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽനിന്നു സജു മുക്തനായിട്ടില്ല. കനത്ത മഴയിൽ വാഹനം കൈയിൽ നിന്നു പാളിപ്പോയതു മാത്രമാണ് സജുവിന് ഓർമ്മയുള്ളത്. റോഡരികിലെ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ചശേഷം യാത്രക്കാരുമായി ഓട്ടോറിക്ഷ ആറ്റിലേക്കു മറിയുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽപ്പിടിച്ചു തൂങ്ങി കരയ്‌ക്കെത്തിയ സജുവിന് ശരീരമാസകലം ചെറിയ മുറിവുകളുണ്ട്. ആശുപത്രിക്കിടക്കയിൽ വിറച്ചുകൊണ്ടിരിക്കുന്ന സജുവിനു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസതടസ്സമുണ്ടാകുന്നുണ്ട്. വിദേശത്തായിരുന്ന ശൈലേഷ് അഞ്ചു വർഷങ്ങൾക്കുമുൻപാണ് മടങ്ങിയെത്തിയത്. സ്വന്തമായിട്ടുണ്ടായിരുന്ന രണ്ടു വാഹനങ്ങൾ ടാക്സിയായി ഓടിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends