Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്‌ഫോമിലേക്ക്...

04 SEPTEMBER 2023 10:57 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക്.www.onlineksrtcswift.com  എന്ന വെബ്‌സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് നാളെ മുതല്‍ റിസര്‍വ്വേഷന്‍ സൗകര്യമുള്ളത്. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus) കരാര്‍ 2023 സെപ്റ്റംബര്‍ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നത്.

ഇതിനായി പുതിയ സര്‍വീസ് പ്രൊവൈഡര്‍ക്ക് വേണ്ടി 12.08.2022 ല്‍ കെഎസ്ആര്‍ടിസി തന്നെ ടെണ്ടര്‍ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പുതിയ കമ്പനിക്ക് വര്‍ക്ക് ഓഡര്‍ നല്‍കുകയും ചെയ്തിരുന്നു. ആ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതല്‍ ഓഗസ്റ്റ് 31 വരെ അ!ഞ്ച് മാസക്കാലം കെ എസ് ആര്‍ ടി. സി സ്വിഫ്റ്റ് സര്‍വീസുകള്‍ മാത്രം പുതിയ പ്ലാറ്റ്‌ഫോമില്‍ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടര്‍ന്നാണ് 2023 സെപ്റ്റംബര്‍ 5 മുതല്‍ KSRTC-യുടെയും, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റേയും എല്ലാ സര്‍വീസുകളേയും ഉള്‍പ്പെടുത്തി ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം പരീക്ഷണാര്‍ത്ഥം ആരംഭിക്കുന്നത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസുകളുടെ വരുമാനവും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലാണ് വരുന്നത്. അത് പോലെ തന്നെ റിസര്‍വേഷനിലൂടെ വരുന്ന വരുമാനവും കെ എസ് ആര്‍ ടി സി യുടെ അക്കൗണ്ടില്‍ മാത്രമാണ് ലഭിക്കുക. KSRTC SWIFT സര്‍വീസുകളുടെ കളക്ഷന്‍ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവില്‍ ഇല്ല. ഇത് നേരത്തെ തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു. വരുമാനം മറ്റു കമ്പനികളിലേക്ക് പോകുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ജീവനക്കാര്‍ക്കിടയിലും, യാത്രക്കാര്‍ക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാകൂവെന്നും അത്തരം വാര്‍ത്തകള്‍ ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു. പുതിയ വെബ്‌സൈറ്റ്: www.onlineksrtcswift.com , മൊബൈല്‍ ആപ്ലിക്കേഷന്‍ (play സ്‌റ്റോറിലും App സ്‌റ്റോറിലും ലഭ്യമാണ്) Ente KSRTC Neo OPRS .

ബസ് സര്‍വീസ് ആരംഭിച്ചാല്‍ പോലും പിന്നീട് വരുന്ന സ്ഥലങ്ങളില്‍ നിന്നും ലഭ്യമായ സീറ്റുകളില്‍ ബുക്കിങ് അനുവദനീയമാകുന്നു. ഇത് കാരണം യാത്രക്കാര്‍ ബസുകള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കൂടുതല്‍ ബസുകള്‍ ലഭ്യമാകുന്നു. (Live Ticketing) – – പരീക്ഷണാടിസ്ഥാനത്തില്‍ ലൈവ് ടിക്കറ്റിങ് നല്‍കാനാകും വിധം ഏതാനും സര്‍വീസുകളില്‍ നടപ്പിലാക്കി വരുന്നു. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്‌സാപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകുന്നതാണ്. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാല്‍ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയുവാനും സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends