ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.16 അംഗ സമിതിയില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബികാസോണി, അധിര്‍രഞ്ജന്‍ ചൌധരി അടക്കം അംഗങ്ങളാണ്. കേരളത്തില്‍ നിന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലും സമിതിയില്‍ അംഗമാണ്. അടുത്ത 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം തെലങ്കാനയില്‍ ചേരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനം.
https://www.facebook.com/Malayalivartha

























