Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മട്ടണ്‍ കുറഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... പ്രതി ഫൈജാസിനെതിരെ 10 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റം ചുമത്തി പൂജപ്പുര പോലീസ് കുറ്റപത്രം

05 SEPTEMBER 2023 08:25 AM IST
മലയാളി വാര്‍ത്ത

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടന്‍ കറിയില്‍ എല്ലുകള്‍ മാത്രമായി അളവ് കുറഞ്ഞു പോയതില്‍ പ്രകോപിതനായ തടവുകാരന്‍ ഭക്ഷണം പാത്രത്തോടെ മാലിന്യ ടാങ്കില്‍ വലിച്ചെറിഞ്ഞ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ പ്രതി വയനാട് സ്വദേശി ഫൈജാസിനെതിരെ 10 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റം ചുമത്തി പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.



തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പൂജപ്പുര പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി) (അസഭ്യ വാക്കുകള്‍ വിളിക്കല്‍) , 353 ( പൊതുസേവകരായ ജയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഭയന്ന് പിന്‍മാറണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ക്ക് നേരെ കെയ്യേറ്റവും ബലപ്രയോഗവും ചെയ്യല്‍ ) , 323 ( ദേഹോപദ്രവമേല്‍പ്പിക്കല്‍) , 325 (പൊതുസേവകരെ സ്വേച്ഛയാ കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍) , 333 (പൊതുസേവകരെ കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയുള്ള താണ് പോലീസ് കുറ്റപത്രം.




അതേ സമയം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടും പ്രിസണ്‍ ഓഫീസര്‍മാരുമടക്കം 6 പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫൈജാസ് തുണിക്കഷണത്തില്‍ എഴുതി സമര്‍പ്പിച്ച പരാതിയില്‍ കോടതി നേരിട്ട് അന്വേഷണം തുടങ്ങി. അഡീ.സി ജെ എം എല്‍സാ കാതറിന്‍ ജോര്‍ജ് ഫൈജാസിന്റെയും സാക്ഷികളായ രണ്ടു ജയില്‍ അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പീഡനമെന്ന് നിരീക്ഷിച്ച കോടതി ഫൈജാസിന് വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പ്രത്യേക നിര്‍ദേശം നല്‍കി. സ്‌കാനിംഗ് റിപ്പോര്‍ട്ട് ഹാജരാക്കാനും ഉത്തരവിട്ടു. പരാതി എഴുതാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പേപ്പര്‍ തരാത്തതിനാലാണ് താന്‍ തുണിക്കഷണത്തില്‍ പരാതി എഴുതേണ്ടി വന്നതെന്നന്നും ഫൈജാസ് കോടതിയില്‍ ബോധിപ്പിച്ചു. ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍ , ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ശ്രീകൃഷ്ണദാസ് , കിഷോര്‍ , കെ.മനോജ് , ഇര്‍ഷാദ് , കണ്ടാലറിയാവുന്ന അസി. പ്രിസണ്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഫയാസ് കോടതിയില്‍ സമര്‍പ്പിച്ച തുണിക്കഷണത്തിലെഴുതിയ പരാതിയിലെ ആവശ്യം.




വയനാട് സ്വദേശി ഫൈജാസ് എന്ന ശിക്ഷാ തടവുകാരന്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തുവെന്നാണ് പോലീസ് കേസ്. ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് ആയിരുന്നു സംഭവം. രണ്ടര വര്‍ഷം മുന്‍പ് കണ്ണൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ ഫൈജാസിന്റെ അക്രമസ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഷ്യം.

കണ്ണൂരിലെ ജയില്‍വാസ കാലത്ത് പഠിച്ചെടുത്ത ബ്യൂട്ടിഷന്‍ കോഴ്‌സിന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായാണ് ഫൈജാസ് സെന്‍ട്രല്‍ ജയിലിലെത്തിയത്. പെട്ടന്ന് പ്രോകോപിതനാകുന്ന പ്രകൃതമായതിനാല്‍ ഇടയ്ക്കിടെയുള്ള ജയില്‍ മാറ്റം ഇയാള്‍ക്ക് പതിവാണ് എന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ എടുത്ത കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൂജപ്പുര പോലീസ് പറയുന്നത്. ബ്യൂട്ടിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഫൈജാസിനെ ജയിലിലെ ബാര്‍ബറുടെ ജോലിയാണ് ആദ്യം ലഭിച്ചത്. ഇവിടെ കഴിവ് തെളിയച്ചതോടെ പൂജപ്പുര കുഞ്ചാലും മൂട് റോഡില്‍ ജയില്‍ വകുപ്പ് നടത്തുന്ന ബ്യൂട്ടീപാര്‍ലറിലേക്ക് ഫൈജാസിനെ മാറ്റി.
മസാജിംഗിന്റെ ചുമതലയായിരുന്നു ഫൈജാസിന് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഹെഡ് മസാജിംഗും ഫെയ്സ് മസാജിംഗുമായിരുന്നു പ്രധാന ചുമതല. എന്നാല്‍ ആറുമാസം മുന്‍പ് തല മസാജ് ചെയ്യുന്നതിനിടെ ഒരാളുടെ കഴുത്ത് പിടിച്ച് തിരിച്ചത് പരാതിയാകുകയും വിഷയം ജയില്‍ മേധാവിക്ക് മുന്നില്‍ എത്തിയതോടെ ഫൈജാസിനെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.


തുടര്‍ന്ന് ജയിലിനുള്ളില്‍ മറ്റ് ജോലികള്‍ ഒന്നും നല്‍കാതെ നിലനിര്‍ത്തി. ഇതിനിടയില്‍ സൂപ്രണ്ടിന് മുന്നിലെത്തി ക്ഷമാപണം നടത്തിയതോടെ ഫൈജാസ് വീണ്ടും തടവുകാരുടെ മൂടിവെട്ടട്ടെയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. അങ്ങനെ ജയിലിനുള്ളിലെ ബാര്‍ബര്‍ ആയി കഴിയവെയാണ് ഊണിന് വിളമ്പിയ മട്ടണ്‍ കറി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ശനിയാഴ്ച ഫൈജാസ് പ്രശ്നമുണ്ടാക്കിയത്. ഒരു തടവുകാരന് 100 ഗ്രാം മട്ടന്‍ കറി കൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ശനിയാഴ്ച ഉച്ചയൂണിന് ഫൈജാസിന് കിട്ടിയ മട്ടന്‍ കറിയില്‍ എല്ലുകള്‍ മാത്രമായിരുന്നുവെന്നാണ് പരാതി. പ്രകോപിതനായ ഫൈജാസ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ ഫൈജാസിന്(42) എതിരെ ജയില്‍ അധികൃതരുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസ് എടുത്തത്.

കഞ്ചാവ് കടത്ത് കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഇയാളുടെ ശിക്ഷാകാലയളവ് അവസാനിച്ചുവെങ്കിലും പിഴ തുകയായ ഒരു ലക്ഷം രൂപ ഒടുക്കാത്തതിനാല്‍ ജയിലില്‍ തുടരുകയായിരുന്നു. അടുത്ത വര്‍ഷം ജയില്‍ മോചിതനാവാന്‍ ഇരിക്കെയാണ് പുതിയ കേസ് . കണ്ണൂര്‍, വിയ്യൂര്‍, അതിസുരക്ഷാ ജയില്‍ എന്നിവിടങ്ങളില്‍ കഴിയുമ്പോഴും തടവുകാരുമായും ഉദ്യോഗസ്ഥരുമായും ഫൈജാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends