'കാല്‍ ലക്ഷം രക്തദാനം'.... മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'കാല്‍ ലക്ഷം രക്തദാനം' സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളില്‍ ആദ്യകാലഘട്ടം മുതല്‍ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ പ്രത്യേകം എര്‍പ്പെടുത്തി സംവിധാനത്തില്‍ 'കാല്‍ ലക്ഷം രക്തദാനം' എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാര്‍ ലിറ്റില്‍ ഫഌര്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്.
അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ചലച്ചിത്ര സംവിധായകന്‍ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാര്‍ തുടങ്ങിയവര്‍ രക്തദാനം നടത്തി. മമ്മൂട്ടി തനിക്ക് ഇഷ്ട നടന്‍ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നു റോജി പറഞ്ഞു. മുന്‍ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയില്‍ രക്തദാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയില്‍.
മമ്മൂട്ടിക്കൊപ്പം 3 ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ആണ് അജയ് വാസുദേവ്. ഇവര്‍ ഒന്നിച്ച ഷൈലോക് സിനിമ ഇന്‍ടസ്ട്രി ഹിറ്റുമായിരുന്നു. ഒരു ആരാധകന്‍ എന്ന നിലയില്‍ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്നു അജയ് വാസുദേവ് പറഞ്ഞു. കൊല്ലത്തെ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന രാജ്കുമാറിനു ഈ വര്‍ഷത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. 'മമ്മൂട്ടി ഫാന്‍ ' ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോള്‍ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് തനിക്ക് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























